ഞാന്‍ ഒരുപാടു നേരം ഉറങ്ങി എന്ന് തോന്നുന്നു. ഇപ്പോള്‍ സമയം എന്തായോ ആവോ? ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി.ആരെയും കാണാനില്ല. പതുക്കെ തല പൊക്കി കട്ടിലിലേക്കും നോക്കി. ഇല്ല, അച്ഛനെയും കാണാനില്ല.ഓഫീസ്സിലേക്ക് പോയിട്ടുണ്ടാവും.ഏതായാലും എഴുന്നേല്‍ക്കാം.അമ്മയെ വിളിക്കണ്ട, ഒന്ന് ഞെട്ടിച്ചേക്കാം . പുതപ്പ് ഞാന്‍ തട്ടി മാറ്റി.അത് മൂത്രത്തില്‍ കുതിര്‍ന്നിരുന്നു.മുട്ടുകുത്തി
ഇപ്പോള്‍ വലിയ വായില്‍ കരഞ്ഞു കൊണ്ട് ഞാന്‍ അമ്മയുടെ ഒക്കത്തിരിക്കുന്നു. എന്തായിരിക്കാം സംഭവിച്ചത്? ഒരു പിടിയും കിട്ടുന്നില്ലല്ലോ..? അല്ലെങ്കിലും കുട്ടികള്‍ എന്തിനാ ഇതൊക്കെ ആലോചിക്കുന്നത്..കരച്ചില് നിര്‍ത്തി ഞാന്‍ പാല് കുടിക്കാന്‍ തുടങ്ങി..