പേജുകള്‍‌

വിഷു

ഒരു വിഷുവല്‍ പുണ്യകാലം കൂടി വരവായി…
മീനത്തിലെ പൊന്‍ വെയിലില്‍ സ്വര്‍ണ്ണ വര്നമനിഞ്ഞ കൊന്നപൂക്കളെ കൊണ്ടു വിഷു എന്ന പുന്യകാലത്തെ വരവേല്‍ക്കാന്‍ പ്രകൃതി പോലും ഒരുങ്ങി, മനുഷ്യ മനസ്സൊഴികെ…

ജീര്‍ണിച്ച മനസ്സുകളുടെ ഈ ലോകത്ത്, സ്നേഹം നിരര്‍തകമായി തീരുന്ന ഈ കാലത്ത്,
അധികാരം വെട്ടിപിടിക്കാന്‍ വേണ്ടി അരാഷ്ട്രീയക്കാര്‍ പേക്കൂത്ത് നടത്തുന്ന ഈ ചുറ്റുപാടില്‍ ഒരു വിഷുവിനെന്തു പ്രസക്തി…
വിഷുപക്ഷിയുടെ നാദവും കൊന്നയുടെ മനോഹാരിതയും കൈനീട്ടത്തിന്റെ സുഖകരമായ ഓര്‍മ്മകളും ഒക്കെ
വെറും ഒരു ഓര്‍മ്മയായി മാത്രം തീരുന്ന ഈ കാലത്ത് എന്ത് വിഷു, എന്ത് ആഘോഷം…
എങ്കിലും മനസ്സിലിപ്പോഴും സ്നേഹത്തിന്റെ ഒരു നീരുറവ വറ്റാതെ കിടക്കുന്നു എന്ന വിശ്വാസത്തോടെ…
വിഷുകണി കണ്ടുണരാന്‍, ആ ഐശ്വര്യം നുകര്‍ന്ന് ഇനിയൊരു വര്ഷം ജീവിതത്തില്‍ സഞ്ചരിക്കാന്‍
എല്ലാവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു….

ജന്മനാട്ടില്‍ നിന്നു മാറി നില്‍ക്കുമ്പോഴും കണികൊന്നയും കണികാണലും ഒക്കെ മനസ്സില്‍ മായാതെ കിടക്കുന്നത് കൊണ്ടാകാം,
ഓരോ വിഷുവും ഒരു ഗൃഹാതുരത്വം സമ്മാനിക്കുന്നത്…

ഭാവനാശൂന്യമായ ഈ ലോകത്ത് ഒരു യാന്ത്രിക ജീവിതം നയിക്കുമ്പോഴും
അറിയാതെ ആശിച്ചു പോകുകയാണ് പൊയ്പോയ വിഷുക്കാലങ്ങളുടെ മധുരതരമായ അനുഭവങ്ങള്‍…
തിരിച്ചു കിട്ടില്ലെന്നറിയാം..എങ്കിലും ആശിക്കമല്ലോ, വെറുതെ…….

അസഹിഷ്ണുത നിറഞ്ഞ ഈ ലോകത്തിനു ഒരു വിളക്കായി മാറാന്‍ നിങ്ങള്‍ക്കേവര്‍ക്കും കഴിയട്ടെ എന്ന്
ന്താന്‍ ജഗദീസ്വരന്റെ മുന്നില്‍ പ്രാര്തനനിരതമായ മനസ്സുമായി നില്ക്കുകയാണ്…
സ്നേഹം കച്ചവടവല്‍ക്കരിക്കപെട്ട, അധികാരത്തിനു വേണ്ടി സ്വന്തം നാടിന്റെയും ജനങ്ങളുടെയും ജീവിതം കൊണ്ടു കളിക്കുന്നവരുടെ ഇടയില്‍
നിങ്ങളുടെ ശബ്ദം വേറിട്ടതകാട്ടെ….

വരവേല്‍ക്കാം നമുക്കു ഈ മേടമാസ വിഷുവല്‍ പുന്യകാലത്തെ, അതിന്റെ എല്ലാ നിറപകിട്ടും കൂടി…….

എല്ലാവര്‍ക്കും എന്റെ ഒരു നല്ല വിഷു ആശംസകള്‍…