മഴയകന്ന് മാനം തെളിഞ്ഞൊരു ദിനം
നഷ്ടങ്ങളുടെ കണക്കെടുപ്പിൻ വേളയിൽ
ഉയർത്തിയ ചൂണ്ടു വിരൽ
മഴയ്ക്ക് നേരെ നീട്ടി മനുഷ്യൻ അലറി
ചത്തതിനൊത്ത ഈ ജീവിതത്തിനും
ബന്ധുജനങ്ങളുടെ വേർപാടിനും
കഷ്ടനഷ്ടങ്ങൾക്കും നിലവിളിക്കും
ഇവൾ മാത്രമല്ലോ കാരണഭൂതൻ
ഭൂമി വിട്ടു അകലേക്ക് പോയ മഴ
ഉയരങ്ങളിൽ നിന്നതു കേട്ടു
നിസ്സംഗതയോടെ എന്നാൽ
ചുണ്ടിൽ ഊറിയ ഒരു ചിരിയോടെ
മനുഷ്യനോടായി ചോദിച്ചു ഏവം
ഞാൻ മൂലമാണോ നീ നശിച്ചത്?
ഞാനാണോ ഇവിടം മരണം വിതച്ചത്?
കഷ്ടനഷ്ടങ്ങൾക്കും ഞാനാണോ ഹേതു?
നീയാണ് ഹേതു, നീ മാത്രമാണ് വിനാശി
അസംശയം മനുഷ്യൻ പ്രതിവചിച്ചു.
എങ്കിലുണ്ട് ഇത്തിരി ചോദ്യങ്ങൾ എന്റെ പക്കൽ
മടിയാതെ നൽകിയാലും അതിനുത്തരങ്ങൾ
മനുഷ്യന്റെ മറുപടി കേൾക്കും മുൻപേ
മഴ പൊഴിച്ചു പൊള്ളും ചോദ്യങ്ങൾ ഓരോന്നായി
ചുട്ടുപൊള്ളുമെൻ പ്രിയ സ്നേഹിതയെ
കുളിരണിയിക്കാൻ ഞാൻ പെയ്തിറങ്ങിയപ്പോൾ
കൈകൾ വിടർത്തി ഒഴുകാൻ കൊതിച്ച
എന്റെ വഴികൾ മുടക്കിയതാരാണ്?
എന്നും എന്നെ ഏറ്റുവാങ്ങുമായിരുന്ന
തോടുകളും വയലുകളും ഇന്നെങ്ങുപോയി?
ഞാൻ വസിക്കും കിണറുകളും കുളങ്ങളും
മഴയ്ക്ക് നേരെ നീട്ടി മനുഷ്യൻ അലറി
ചത്തതിനൊത്ത ഈ ജീവിതത്തിനും
ബന്ധുജനങ്ങളുടെ വേർപാടിനും
കഷ്ടനഷ്ടങ്ങൾക്കും നിലവിളിക്കും
ഇവൾ മാത്രമല്ലോ കാരണഭൂതൻ
ഭൂമി വിട്ടു അകലേക്ക് പോയ മഴ
ഉയരങ്ങളിൽ നിന്നതു കേട്ടു
നിസ്സംഗതയോടെ എന്നാൽ
ചുണ്ടിൽ ഊറിയ ഒരു ചിരിയോടെ
മനുഷ്യനോടായി ചോദിച്ചു ഏവം
ഞാൻ മൂലമാണോ നീ നശിച്ചത്?
ഞാനാണോ ഇവിടം മരണം വിതച്ചത്?
കഷ്ടനഷ്ടങ്ങൾക്കും ഞാനാണോ ഹേതു?
നീയാണ് ഹേതു, നീ മാത്രമാണ് വിനാശി
അസംശയം മനുഷ്യൻ പ്രതിവചിച്ചു.
എങ്കിലുണ്ട് ഇത്തിരി ചോദ്യങ്ങൾ എന്റെ പക്കൽ
മടിയാതെ നൽകിയാലും അതിനുത്തരങ്ങൾ
മനുഷ്യന്റെ മറുപടി കേൾക്കും മുൻപേ
മഴ പൊഴിച്ചു പൊള്ളും ചോദ്യങ്ങൾ ഓരോന്നായി
ചുട്ടുപൊള്ളുമെൻ പ്രിയ സ്നേഹിതയെ
കുളിരണിയിക്കാൻ ഞാൻ പെയ്തിറങ്ങിയപ്പോൾ
കൈകൾ വിടർത്തി ഒഴുകാൻ കൊതിച്ച
എന്റെ വഴികൾ മുടക്കിയതാരാണ്?
എന്നും എന്നെ ഏറ്റുവാങ്ങുമായിരുന്ന
തോടുകളും വയലുകളും ഇന്നെങ്ങുപോയി?
ഞാൻ വസിക്കും കിണറുകളും കുളങ്ങളും
നികത്തിയൊടുക്കിയതാരാണ്?
മണ്ണിലേക്കാഴ്ന്നിറങ്ങാൻ കൊതിച്ചപ്പോൾ
നിർത്താതെ ഒഴുക്കി തളർത്തിയതാരാ?
കുതിച്ചുപായുമെന്നെ ശാന്തയാക്കും
മലകളും മാമരങ്ങളും വെളുപ്പിച്ചതാരാ?
അലസയായോടിവരുന്നേരം എന്നെ
പിടിച്ചുകെട്ടും കൈകളാരുടേതാ?
സംഹാരരുദ്രയാണ് എന്നറിഞ്ഞിട്ടും
ഝടുതിയിൽ കെട്ടഴിച്ചതിനെന്തു ന്യായം?
നീ സ്വാതന്ത്ര്യദാഹി പക്ഷേ, എന്നെ
ബന്ധനസ്ഥയാക്കിയതാർക്കു വേണ്ടി?
അകലത്തിൽ നിന്നാ മഴയുടെ വാക്കുകേട്ട്
നിശബ്ദനായി മനുഷ്യനോ ഒരു നിമിഷം
പിന്നെ വർദ്ധിതവീര്യനായി തലയുർത്തി
ഏവം മൊഴിഞ്ഞു മഴയോടായി
ഞങ്ങളാൽ നടന്നതാണിക്കാര്യമെല്ലാം
വികസനം വാഴും നല്ലൊരു നാളേയ്ക്കായി
മാനവപ്രവർത്തിതൻ മഹത്വമറിയാതെ
നീ കാട്ടിയതെല്ലാം മഹാപരാധമല്ലേ?
മഴ വീണ്ടും പ്രതിവചിച്ചു
മുൻപും ഇവിടെ മനുഷ്യർ പാർത്തിരുന്നു
ആർത്തിയില്ലാതെ നിസ്വാർത്ഥരായി
നിന്റെ തലമുറ വികസനപ്രേമികൾ
പണത്തിനോടും അൽപസുഖത്തിനോടും
ഒടുങ്ങാത്ത മടുക്കാത്ത തൃഷ്ണയാൽ
നീങ്ങുന്നതോ സർവ്വനാശത്തിലേക്കും
മനുഷ്യാ നീ ഇപ്പോഴും അറിയുന്നില്ല
ഞാനൊന്ന് അറിഞ്ഞുപെയ്തുപോയാലോ
ഒട്ടുമേ പെയ്യാതെ മാറി നിന്നാലോ
ചൂണ്ടുവിരൽ എന്റെ നേർക്കുയർത്തുവാൻ പോലും
ബാക്കിയാവില്ല നീ എന്ന നഗ്നസത്യം.
മനുഷ്യന്റെ ഉത്തരമറിയും മുമ്പേ
മഴ മറഞ്ഞുപോയി ഉയരങ്ങളിലേക്ക്
ആർത്തിപിടിച്ച കണ്ണുകളാലപ്പോഴും
മണ്ണിലേക്കാഴ്ന്നിറങ്ങാൻ കൊതിച്ചപ്പോൾ
നിർത്താതെ ഒഴുക്കി തളർത്തിയതാരാ?
കുതിച്ചുപായുമെന്നെ ശാന്തയാക്കും
മലകളും മാമരങ്ങളും വെളുപ്പിച്ചതാരാ?
അലസയായോടിവരുന്നേരം എന്നെ
പിടിച്ചുകെട്ടും കൈകളാരുടേതാ?
സംഹാരരുദ്രയാണ് എന്നറിഞ്ഞിട്ടും
ഝടുതിയിൽ കെട്ടഴിച്ചതിനെന്തു ന്യായം?
നീ സ്വാതന്ത്ര്യദാഹി പക്ഷേ, എന്നെ
ബന്ധനസ്ഥയാക്കിയതാർക്കു വേണ്ടി?
അകലത്തിൽ നിന്നാ മഴയുടെ വാക്കുകേട്ട്
നിശബ്ദനായി മനുഷ്യനോ ഒരു നിമിഷം
പിന്നെ വർദ്ധിതവീര്യനായി തലയുർത്തി
ഏവം മൊഴിഞ്ഞു മഴയോടായി
ഞങ്ങളാൽ നടന്നതാണിക്കാര്യമെല്ലാം
വികസനം വാഴും നല്ലൊരു നാളേയ്ക്കായി
മാനവപ്രവർത്തിതൻ മഹത്വമറിയാതെ
നീ കാട്ടിയതെല്ലാം മഹാപരാധമല്ലേ?
മഴ വീണ്ടും പ്രതിവചിച്ചു
മുൻപും ഇവിടെ മനുഷ്യർ പാർത്തിരുന്നു
ആർത്തിയില്ലാതെ നിസ്വാർത്ഥരായി
നിന്റെ തലമുറ വികസനപ്രേമികൾ
പണത്തിനോടും അൽപസുഖത്തിനോടും
ഒടുങ്ങാത്ത മടുക്കാത്ത തൃഷ്ണയാൽ
നീങ്ങുന്നതോ സർവ്വനാശത്തിലേക്കും
മനുഷ്യാ നീ ഇപ്പോഴും അറിയുന്നില്ല
ഞാനൊന്ന് അറിഞ്ഞുപെയ്തുപോയാലോ
ഒട്ടുമേ പെയ്യാതെ മാറി നിന്നാലോ
ചൂണ്ടുവിരൽ എന്റെ നേർക്കുയർത്തുവാൻ പോലും
ബാക്കിയാവില്ല നീ എന്ന നഗ്നസത്യം.
മനുഷ്യന്റെ ഉത്തരമറിയും മുമ്പേ
മഴ മറഞ്ഞുപോയി ഉയരങ്ങളിലേക്ക്
ആർത്തിപിടിച്ച കണ്ണുകളാലപ്പോഴും
മനുഷ്യൻ തിരയുകയായിരുന്നു ചുറ്റും,
വിൽക്കാനായി ഒരു മരമോ മലയോ ബാക്കിയുണ്ടോ
വികസനത്തിനായി നല്ലൊരു നാളേയ്ക്കുമായി!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ