ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആലപിക്കാനായി ഒരു പാട്ട് എഴുതിത്തരണമെന്ന് സുഹൃത്തും സഹപാഠിയും നാട്ടുകാരനുമായ ഗോപിനാഥൻ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ വരികളാണ് കൊടുത്തിരിക്കുന്നത്.
https://www.youtube.com/watch?v=on-6YLKmwmA
പച്ചയാം വിരിപ്പിട്ട സഹ്യനെ കാണുവാൻ
സംസ്കൃതി വിരിയിച്ച പുഴകളെ കാണുവാൻ
ജീവന്റെ താളം ഇനിയും മുഴങ്ങുവാൻ
ഉണരേണം മർത്യർ നാം ഇനിയെങ്കിലും
പുഞ്ചിരി തൂകുന്ന മുണ്ടകൻ പാടവും
കള കളം പാടുന്ന കാട്ടാറിൻ കുളിരും
പൊന്നോണത്തുമ്പിയും പൈങ്കിളിയും
ദൈവത്തിൻ നാടുമൊരു പഴങ്കഥയോ
അവനിതൻ കണ്ണീര് കണ്ടുതപിക്കാൻ
ആ മാതൃഹൃദയവുമില്ലയീ ഭൂമിയിൽ
ജനനിതൻ ചരമഗീതം കുറിക്കുവാൻ
വിങ്ങും കവിഹൃദയമില്ലയീ ഭൂമിയിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ