തല പൊക്കാൻ വയ്യാതെ കിടക്കയെ
ആശ്രയിക്കേണ്ടി വന്നത് പെട്ടെന്നായിരുന്നു.
ഉച്ചനിശ്വാസങ്ങൾ
ഉഷ്‌ണവായു പ്രവാഹം പോലെ.
ചില നേരത്ത് ദേഹമാകെ വിറക്കും,
ഭൂചലനത്തിൽ മലകൾ കുലുങ്ങുന്നതുപോലെ.
ചിലപ്പോൾ ദേഹം വിയർപ്പ് ചാലിൽ മുങ്ങും,
മലവെള്ളപ്പാച്ചിൽ പോലെ.
കണ്ണുകൾ കീഴ്മേൽ മറിയുന്നു,
കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതുപോലെ.
നടക്കുമ്പോൾ അടിതെറ്റി വീണുപോകുന്നു,
വന്മരങ്ങൾ കടപുഴകുന്നതുപോലെ.
ദേഹമാകെ പൊള്ളുന്നു,
ഭൂമിയുടെ ഉപരിതലം പോലെ.
പനി വന്നാൽ മനുഷ്യർ പോലും അസ്വസ്ഥരാകുന്നു,
പിന്നെയാണോ ഭൂമി?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ