പേജുകള്‍‌

പൂങ്കാവനം

താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് ഉപയോഗിച്ച് ഈ ഗാനം രതീഷ് പരപ്പയുടെ ശബ്ദത്തിൽ കേൾക്കാവുന്നതാണ്. ഈണം പകർന്നിരിക്കുന്നത് വാരിജാക്ഷൻ.

https://www.youtube.com/watch?v=RW5Q7n95Am0&list=RDRW5Q7n95Am0&start_radio=1


കലിയുഗവരദൻ കുടികൊള്ളീടും പൂങ്കാവനമല്ലോ

പാർവതിലാളിതൻ പള്ളിയുറങ്ങും പൂങ്കാവനമല്ലോ  

നാനാജാതി ജീവികള്‍ ഒന്നായി വാഴും വനമല്ലോ 

നാനാജാതി മാനവർ ചൊല്ലും ശരണം അയ്യപ്പാ 


കാനനവാസന്‌ കാവലിനായി മലകള്‍ പതിനെട്ട് 

ശരണം വിളിയാൽ ധന്യതയാർന്ന മലകള്‍ പതിനെട്ട് 

കഠിനം മലകള്‍ കടന്നുചെന്നാൽ പടികള്‍ പതിനെട്ട് 

പടി പതിനെട്ടിൻ പുണ്യം നുകരാൻ ഇരുമുടിക്കെട്ട് 


പാപവിനാശിനി പമ്പാനദിയുടെ സുന്ദര പുളിനങ്ങൾ 

ശരണം വിളിയാൽ മുഖരിതമാകും കറുപ്പണിഞ്ഞീടും 

മകരസംക്രമസന്ധ്യാനേരം മലകൾ കുളിരുമ്പോൾ

മൂർത്തികൾ മൂവരും മുന്നിലിറങ്ങും മകരജ്യോതിസ്സായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ