അനന്തശയനം അദ്ഭുത ദര്‍ശനം,
വിശാലഹർമ്മ്യം സ്വർലോക സമാനം.
ഭക്തർക്കാനന്ദം ശ്രീ നാരായണ മന്ത്രം
സാമ്യമകന്നൊരീ ഭൂലോക വൈകുണ്ഠം!
*
നൂറ്റാണ്ടിന്റെ പഴമ ചരിത്രഗരിമ
ശില്‍പ ഭംഗിയോ നയനാനന്ദകരം!
കഥകളുറങ്ങും അകത്തളങ്ങൾ,
കുതൂഹലമീ പദ്മനാഭപുരകൊട്ടാരം.
*
കന്യാകുമാരി, ഇതി-
ന്ത്യയുടെ തെക്കേ മുനമ്പ്.
വിശുദ്ധ പ്രണയത്തിൻ
കവിത വിരിയും നാട്.
ഉദയാസ്തമയങ്ങൾ കണ്ണിൽ
വിസ്മയം ചൊരിയും നാട്.
ദേവി പദം തൊഴും
ത്രിവേണി സംഗമഭൂമി.
*
അർക്കനെയുണർത്തീടും
ബംഗാൾ സാഗരം, താരാട്ടിയു-
റക്കുമറബിക്കടലു,മിടയിൽ
സാക്ഷി ഇന്ത്യൻ മഹാസമുദ്രം.
ത്രികോണപ്രേമത്തിൻ സുന്ദര
ചിത്രമോ,യിത് മൂകസാക്ഷിതൻ
വേദനയലയടിക്കും വിഫലമാം
ചതുഷ്‌കോണപ്രണയമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ