കാറിൽ നിന്നിറങ്ങി വീട്ടിൽ കയറാൻ ഒരുങ്ങുമ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്.മഴ പെട്ടെന്ന് ശക്തി പ്രാപിക്കുകയും അതോടൊപ്പം തന്നെ തണുത്ത കാറ്റു വീശുകയും ചെയ്തു. ദേഹത്തേക്ക് തെറിച്ചു വീഴുന്ന തണുത്ത മഴത്തുള്ളികൾ കാര്യമാക്കാതെ ആ സുഖം ആസ്വദിച്ചു കൊണ്ട് ഞാൻ ആ മഴ നോക്കി നിന്നു. ഇടയ്ക്കു ആഞ്ഞു വീശിയ കാറ്റിൽ ശരീരമാകെ തണുത്തു വിറച്ചപ്പോൾ പണ്ടെങ്ങോ നഷ്ടപ്പെട്ട കളിപ്പാട്ടം വീണ്ടുകിട്ടിയ കൊച്ചു കുഞ്ഞിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. കുറച്ചു നേരം കൂടി ആ മഴ ആസ്വദിച്ച് കൊണ്ട് അവിടെ നിന്നു, പിന്നീട് വീടിനകത്തേക്ക് തിരിച്ചു നടക്കുമ്പോൾ നമുക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒന്നിനെ കൂടി ഞാൻ തിരിച്ചറിയുകയായിരുന്നു.
ഞാൻ പോലും അറിയാതെ എന്നിൽ ഉരുത്തിരിഞ്ഞു വരുന്ന ചില ചിന്തകൾ, അത് അക്ഷരങ്ങളായി ഇവിടെ പകർത്തുന്നു ..വായിക്കുക ..അനുഗ്രഹിക്കുക..പറ്റുമെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുക..
തിരിച്ചറിവ്...
കാറിൽ നിന്നിറങ്ങി വീട്ടിൽ കയറാൻ ഒരുങ്ങുമ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്.മഴ പെട്ടെന്ന് ശക്തി പ്രാപിക്കുകയും അതോടൊപ്പം തന്നെ തണുത്ത കാറ്റു വീശുകയും ചെയ്തു. ദേഹത്തേക്ക് തെറിച്ചു വീഴുന്ന തണുത്ത മഴത്തുള്ളികൾ കാര്യമാക്കാതെ ആ സുഖം ആസ്വദിച്ചു കൊണ്ട് ഞാൻ ആ മഴ നോക്കി നിന്നു. ഇടയ്ക്കു ആഞ്ഞു വീശിയ കാറ്റിൽ ശരീരമാകെ തണുത്തു വിറച്ചപ്പോൾ പണ്ടെങ്ങോ നഷ്ടപ്പെട്ട കളിപ്പാട്ടം വീണ്ടുകിട്ടിയ കൊച്ചു കുഞ്ഞിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. കുറച്ചു നേരം കൂടി ആ മഴ ആസ്വദിച്ച് കൊണ്ട് അവിടെ നിന്നു, പിന്നീട് വീടിനകത്തേക്ക് തിരിച്ചു നടക്കുമ്പോൾ നമുക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒന്നിനെ കൂടി ഞാൻ തിരിച്ചറിയുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ഇതേ അനുഭവം എനിക്കുമുണ്ട്.. ഒരേ ഒരു വ്യത്യാസം മാത്രം. ആസ്വാദനമൊക്കെ കഴിഞ്ഞു ഒരാഴ്‌ച ജലദോഷത്തിനുള്ള മരുന്ന് കഴിക്കേണ്ടിവന്നു ;-)
മറുപടിഇല്ലാതാക്കൂമഴ...എന്തൊരു പ്രതിഭാസമാണത്...കണ്ടാലും കേട്ടാലും മതിവരാത്ത അനുഭവം..
മറുപടിഇല്ലാതാക്കൂപിന്നെ ജലദോഷം..തുളസിയില ഇട്ടു ആവി പിടിച്ചാൽ മതി..എല്ലാം മാറിക്കോളും..