അയാൾ കഥവിതയെഴുതുകയാണ്:
ആദ്യത്തെ
വായനയിൽ,
അതിലൊരു കഥയുണ്ടെന്ന് തോന്നി.
പിന്നത്തെ
വായനയിൽ
അതിലൊരു കദനമുണ്ടെന്നും.
മൂന്നാമതും
വായിച്ചപ്പോഴാ-
ണത് കരളിൽ കൊണ്ടത്.
അടുത്ത
വായനയ്ക്കിടയിൽ
മനസ്സിലൊരു കഥ പിറന്നു.
വീണ്ടും
വായിക്കാൻ നിൽക്കാതെ
ആ കഥയങ്ങെഴുതി.
വായിക്കാനും
എഴുതാനുമിനി
മിനക്കെടരുതെന്നാ കഥ!
പക്ഷെ
ഇപ്പോഴും എഴുതുകയാണ്,
കഥയല്ല, മറിച്ചൊരു കവിത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ