ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഉണ്ണി യേശു ഈ ഭൂമിയില്‍ പിറന്ന ദിവസം. തന്റെ ശത്രുക്കളോടു പോലും ക്ഷമിച്ച മഹാന്‍....... ...ദ്രോഹിക്കുന്നവരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ദൈവ പുത്രന്‍....
അധികാരത്തിനും പണത്തിനും വേണ്ടി മനുഷ്യന്‍ ഏതു കടുംകൈയും ചെയ്യുന്ന, ധര്മ്മച്യുതി നേരിട്ട് കൊണ്ടിരിക്കുന്ന ഈ കലി കാലത്തിലും
ത്യാഗ നിര്‍ഭരമായ ഒരു ജീവിതം എങ്ങിനെ കെട്ടിപ്പടുക്കാം എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ഈ മനുഷ്യസ്നേഹിയുടെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്.
കുരിശില്‍ കിടന്നു മരണത്തെ നേരിടുമ്പോഴും തന്നെ ദ്രോഹിച്ചവരോട് പൊറുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച, ആയുധങ്ങളെ ആശയങ്ങളിലൂടെ നേരിട്ട യേശു നാഥന്റെ ജീവിതം ആയുധരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷെ അവിശ്വസനീയമായി തോന്നാം.
എങ്കിലും സഹിഷ്ണുതയാര്‍ന്ന, മനുഷ്യത്വമുള്ള ഒരു പുതു തലമുറ ഉയര്‍ന്നു വരാന്‍ ഈ ക്രിസ്തുമസ് ദിനത്തിലും നമുക്ക് അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കാം.
നിന്നെ സ്നേഹിക്കുന്ന പോലെ നീ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
സ്നേഹമാണ് സത്യം
സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്തില്‍ വൃദ്ധി തേടുന്നു.
എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ