ഞാൻ അംഗമായ ബാംഗ്ലൂരിലെ കുന്ദലഹള്ളി കേരള സമാജത്തെ കുറിച്ച് എഴുതിയത്. കവിതയാണോ പാട്ടാണോ എന്ന് പറയാൻ കഴിയാത്ത ഒരു അവതരണം.
ഇത് സ്നേഹത്തിൻ സംഗമ ഭൂമി
ഇത് സംസ്കാര സംഗമ ഭൂമി
പല ജില്ല പല മതം പല ജാതി
എല്ലാം ഒന്നായി മാറുന്ന ഭൂമി
ഇത് മറുനാടൻ മലയാള ഭൂമി
ഇത് കലയുടെ കേദാര ഭൂമി
ഓതിരം കടകം വായ്ത്താരിയും
താളത്തിൽ നീങ്ങും ചുവടുകളും
ഭരതമുനി തൻ നാട്യരസങ്ങളും
മാദകഭംഗിയൂറും മാതൃഭാഷയും
മധുരമായി മീട്ടുന്ന തന്ത്രികളും
ഒഴുകിയെത്തും സപ്തസ്വരങ്ങളും
ഒരേ ശ്രുതിയിലെല്ലാം ചേർന്നീടും
കലയുടെ ഈ ക്ഷേത്രാങ്കണത്തിൽ
ഗുരുകാരണവർ തെളിയിച്ച നിറദീപം
കെടാതെ സൂക്ഷിക്കും നവയൗവനം
ചിന്തകൾ വാക്കുകളായി കലഹിച്ചിടും
ശകാരങ്ങൾ സ്നേഹേണ ഉതിരുന്നിടം
ആഘോഷങ്ങളിൽ നിറഞ്ഞാടിയും
കളി പറഞ്ഞും പാട്ടുകൾ പാടിയും
കൂട്ടുകൂടിയും പുഞ്ചിരി വിടർത്തിയും
ഒന്നായിമാറും നമ്മളീ പുണ്യഭൂവിൽ
പനിമതി നിശീഥിനിയിലെന്നപോൽ
പൊഴിക്കുന്നു കലയുടെ പൂനിലാവ്
കിളികൾ ചേക്കേറും മരച്ചില്ലപോൽ
ആശ്രയമറ്റവർക്കൊരു അഭയസ്ഥാനം
മണമൂറും മധു തേടും പൂമ്പാറ്റകളായി
അണയട്ടെ പ്രവാസികൾ നാൾക്കുനാൾ
സ്നേഹക്കൂട്ടായ്മതൻ നന്മമരമായെന്നും
വാഴട്ടെ കുന്ദലഹള്ളി കേരള സമാജം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ