അമ്പിളിമാമൻ ചിരിതൂകി നിൽപ്പൂ
ആകാശവാടിയിൽ താരകൾക്കിടയിൽ
ഇലഞ്ഞിപ്പൂമണം ഒഴുകി വരുമ്പോൾ
ഈണത്തിൽ പാടുന്ന താരാട്ട് കേട്ട്
ഉണ്ണീ ഉറങ്ങൂ നീ മെല്ലെയീ രാവിൽ
ഊഞ്ഞാലാട്ടി ഞാൻ ചാരത്തിരിക്കാം
ഋതുദേവത വീശുന്നു ചാമരം മെല്ലെ
എങ്ങാണ്ടോ കേൾക്കാമൊരു വേണുഗാനം
ഏണതിലകൻ ഒളികണ്ണാലേ നോക്കെ
ഐരാവതം തോൽക്കും അഴകേറിടുന്ന
ഒരായിരം പൂക്കളെ സ്വപ്നത്തിൽ കണ്ട്
ഓമൽ കണ്ണുകൾ ചിമ്മിക്കൊണ്ടങ്ങനെ
ഔദര്യഭാവത്തിൽ ഉറങ്ങുകെൻ കണ്ണേ
അംബരപൂർവ്വം അർക്കനുദിക്കുമ്പോള-
ന്ത:കരണം നിറയെ ആമോദമായുണരൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ