ചിത്രശലഭമേ, നീ എന്തൊരു സുന്ദരിയാണ്..!!!
മാരിവിൽ തോൽക്കും അഴകേറും നിൻ
ചിറകുകൾ വിടർത്തി നീ പാറുമ്പോൾ,
എന്റെ മനസ്സ് ഒരു പിഞ്ചുകുഞ്ഞിനെ പോലെ
നിഷ്കളങ്കമായി തുടിക്കുന്നത് നീ അറിയുന്നുണ്ടോ?
ഇത്രയൂം സുന്ദരിയായ നിന്നെ ഉപദ്രവിക്കാൻ ആർക്കാണ് മനസ്സുവരിക?
പതുക്കെ, വളരെ പതുക്കെ നീ ചിറകു വീശി വരുമ്പോൾ,
നിശബ്ദമായി സന്തോഷത്തോടെ ഞങ്ങൾ ആ വരവ് നോക്കി നിൽക്കും..
നിന്നെ ഉപദ്രവിക്കാതെ, വേദനിപ്പിക്കാതെ ഞങ്ങൾ മാറിയിരിക്കും..
നിന്റെ ചലനങ്ങളെ, മനോഹരമായ ആ ഉടലിനെ
ഞങ്ങൾ കൗതുകത്തോടെ നോക്കിയിരിക്കും..
അല്ലെങ്കിലും ഈ ഭൂമിയിലെ സുന്ദരങ്ങളായ സൃഷ്ടികളെ
കൊല്ലാൻ നല്ല മനസ്സുള്ള ആർക്കെങ്കിലും കഴിയുമോ?
വളർന്നുവരുന്ന കുട്ടികളും ആരെയും കൊല്ലാതിരിക്കട്ടെ..
ചിത്രശലഭമേ, നിന്റെ ചിറകുകൾ വിടരുന്നുണ്ടല്ലോ?
നീ ഞങ്ങളിൽ നിന്നും അകന്നു പോവുകയാണോ..?
പൊയ്ക്കോളൂ..ശലഭമേ..
ഈ ഭൂമിയിലെയും ആകാശത്തിലെയും
സുന്ദരമായ കാഴ്ചകൾ കണ്ടു രസിച്ചോളൂ..
സുന്ദരിയായ നിന്നെ കണ്ടു മറ്റുള്ളവരും സന്തോഷിക്കട്ടെ...
അങ്ങനെ ഈ ഭൂമിയിൽ സന്തോഷവും സമാധാനവും നിറയട്ടെ..
പൊയ്ക്കോളൂ..ശലഭമേ..പൊയ്ക്കോളൂ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ