പേജുകള്‍‌

മിഴികളിലായിരം

 

സുഹൃത്തായ പ്രജിത്ത് ഈ വരികൾക്ക് AI യുടെ സഹായത്തോടെ ഈണവും ചിത്രീകരണവും നിർവ്വഹിച്ചത് കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക:

https://www.youtube.com/watch?v=X-WgpslCu7s 


മിഴികളിലായിരം നിറദീപം 

ചൊടികളിലായിരം ചിരിപ്പൂക്കൾ 

മൊഴികളിൽ നിറയുന്നുവോ  

തൊടിയിലെ പാട്ടിന്റെ പ്രിയമൂറും 

മണി നാദം കുയിൽ നാദം 


മനസ്സിന്റെ ചില്ലയിൽ 

മഴവില്ലിനഴകുമായി 

വിരിയുന്നുവോ ഒരു സ്വപ്‍നം

ഹൃത്തിനുള്ളിലെ നീലപൊയ്കയിൽ 

തെളിയുന്ന മുഖമിന്നേതോ?


താരുണ്യം പൊഴിയുമീ  

മേനിയെ തഴുകുവാൻ 

കൊതിക്കുന്നുവോ കുളിർ കാറ്റ് 

പീലിച്ചുരുളിൽ ചുംബിച്ചിരിക്കാൻ 

കൊതിച്ചീടും പൂവിന്നേതോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ