ഇന്നലെ ഒരു രഹസ്യം കണ്ടുപിടിച്ചെന്ന ഭാവത്തോടെ ഭാര്യ എന്റെ അടുത്ത് വന്നു ചോദിച്ചു
"നിങ്ങളുടെ പേര്‍സില്‍ എന്റെ ഫോട്ടോ ഉണ്ടല്ലേ..?"
ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ മൂളി.
"എന്തിനാ എന്നും കണ്ടു കൊണ്ടിരിക്കാനാണോ..?" അവള്‍ കുസൃതിയോടെ ചോദിച്ചു.
ഞാന്‍ ഒന്നും പറയാതെ ചിരിച്ചു.
അതില്‍ തൃപ്തി വരാഞ്ഞിട്ടോ എന്തോ അവള്‍ ചോദ്യം ആവര്‍ത്തിച്ചു.
ഒടുവില്‍ നിര്‍ബദ്ധം കൂടിയപ്പോള്‍ ഞാന്‍ പറഞ്ഞു " ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ ഞാന്‍ നിന്റെ ഫോട്ടോ എടുത്തു നോക്കും, അപ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്ക് കിട്ടാറുണ്ട്."
"എന്റെ സ്നേഹം നിറഞ്ഞ കണ്ണുകള്‍ കാണുംബോഴാണോ അങ്ങനെ തോന്നുന്നത്?" അവള്‍ സ്നേഹത്തോടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു.
"അല്ല, നിന്റെ മുഖം കാണുമ്പോഴാണ് ഞാന്‍ നേരിടാനിരിക്കുന്ന പ്രതിസന്ധി എത്രയോ നിസ്സാരമാണ് എന്ന് മനസ്സിലാകുന്നത്, അത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നില്കുന്നു" ഞാന്‍ പുറത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞു.
അത് മുഴുവനും അവള്‍ കേട്ടോ എന്നറിയാന്‍ പറ്റിയില്ല, പക്ഷെ അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം ഞാന്‍ വ്യക്തമായും കേട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ