പേജുകള്‍‌

തത്ത്വവിചാരം

ആരാണ് ദുര്യോധനന്‍ അഥവാ എന്താണ് ദുര്യോധനത്വം?


1. സന്ദര്‍ഭത്തിന് നിരക്കാത്ത രീതിയില്‍ ആളുകളെ സംബോധന ചെയ്യുന്നവന്‍

2 എപ്പോഴും നമ്മുടെ എന്നതിന് പകരം എന്റെ എന്ന് മാത്രം ഉപയോഗിക്കുന്നവന്‍

3 ബഹുമാനമില്ലാതെ സംസാരിക്കുന്നവന്‍

4 തനിക്കു മാത്രമേ എല്ലാം അറിയൂ എന്ന് കരുതുന്നവന്‍

5 ഞാന്‍ എന്ന അഹങ്കാരത്തില്‍ ജീവിക്കുന്നവന്‍

6 അജ്ഞാനത്തെ തുറന്നു കാണിക്കുന്നവന്‍

7 ധര്‍മ്മം അറിഞ്ഞിട്ടും അത് പ്രവര്‍ത്തിക്കാത്തവന്‍

8 അധര്‍മ്മം എന്താണെന്നു അറിഞ്ഞിട്ടും അതിനെ നിവൃത്തിക്കുന്നവന്‍


മേല്പറഞ്ഞ സ്വഭാവം ഉള്ളവരിലെല്ലാം ദുര്യോധനന്‍ ഉണ്ട് അല്ലെങ്കില്‍ ആ സ്വഭാവങ്ങളെല്ലാം ചേര്‍ന്നതിനെ ദുര്യോധനത്വം എന്ന് പറയുന്നു.

2 അഭിപ്രായങ്ങൾ:

  1. ഓരോരുത്തരുടെയും ഉള്ളിലെ ദുര്യോധനത്വമാണ് അഹംഭാവമായി പ്രകടിപ്പിക്കുന്നത്. എവിടെയും ആളാകാന്‍ ശ്രമിക്കുന്നതും വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വളച്ചുകെട്ടി സംസാരിക്കുന്നതും ആദരിക്കേണ്ടവരോട് പോലും അധികാരഭാവത്തില്‍ സംസാരിക്കുന്നതും അതിന്റെ ലക്ഷണമാണ്. ഗീതയിലെ ഒന്നാമധ്യായത്തില്‍ത്തന്നെ ദുര്യോധനന്‍ ദ്രോണരുമായി നടത്തുന്ന സംഭാഷണം അതിനു തെളിവാണ്. അങ്ങയുടെ മുഖ്യശത്രുവിന്റെ മകനായ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന പാണ്ഡവ സൈന്യത്തെ നോക്കൂ എന്നാണ് പരിചയപ്പെടുത്തുന്നത്. പക ആളിക്കത്തിക്കാന്‍ പോന്ന സംഭാഷണം.

    ----സ്വാമി സന്ദീപാനന്തഗിരി

    മറുപടിഇല്ലാതാക്കൂ