പേജുകള്‍‌

പുതുവര്‍ഷാശംസകള്‍

അങ്ങനെ ഒരു വര്‍ഷം കൂടി നമ്മെ വിട്ടു പോവുകയാണ്.കഴിഞ്ഞ ഒരു വര്‍ഷം എങ്ങിനെ ജീവിച്ചു എന്ന് ആത്മപരിശോധന നടത്താനുള്ള ഒരവസരമായി ഈ ദിവസത്തെ നമുക്ക് ഉപയോഗിക്കാം.അടുത്ത വര്‍ഷം എങ്ങിനെ ജീവിക്കണം എന്ന് തയ്യാറെടുപ്പ് നടത്താനും ഇതിനെ ഉപയോഗിക്കാം.ഇന്നലെ ചെയ്ത തെറ്റുകളെ തിരിച്ചറിയാനും നാളെ അത് ആവര്‍ത്തിക്കാതിരിക്കാനും എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് കണ്ടുപിടിക്കേണ്ട സമയമാണിത്. എവിടെയൊക്കെ വീഴ്ച പറ്റി എന്നന്വേഷിക്കാം, എന്തൊക്കെ ചെയ്യാമായിരുന്നു എന്നും വിശകലനം ചെയ്യാം.മനസാക്ഷിയും മനുഷ്യത്വവും മരവിച്ചു പോയോ എന്നന്വേഷിക്കുന്നത് ഒരു പക്ഷെ നല്ലതായിരിക്കും.സ്നേഹിക്കപെടാതിരുന്നിട്ടുണ്ട് എന്ന് തോന്നുന്നു എങ്കില്‍ സ്നേഹിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം. കിട്ടാത്തതിനെ പറ്റി വിഷമിക്കുബോള്‍ ഓര്‍ക്കുക കൊടുക്കാനുള്ള അവസരം നേരാം വണ്ണം വിനിയോഗിച്ചിട്ടുണ്ടോ എന്ന്. ചെയ്ത തെറ്റുകള്‍ക്ക് മനസ്സറിഞ്ഞു പശ്ചാതപിക്കാം. എന്നിട്ട് ഒരു നല്ല നാളെക്കായ്‌ കാത്തിരിക്കാം .സ്നേഹിക്കാനും സ്നേഹിക്കപെടാനും അവ്സരമുണ്ടാകണമേ എന്ന് പ്രാര്‍ത്ഥിക്കാം. നേര്‍ വഴിയിലേക്ക് നടത്താനും നല്ലത് മാത്രം ചിന്തിക്കാനും വേണ്ടി ഈശ്വര കടാക്ഷത്തിനായ് യാചിക്കാം. 

പുതുവര്‍ഷ പിറവിക്കായി കാത്തിരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍....

2 അഭിപ്രായങ്ങൾ:

  1. 2018 നെ വരവേൽക്കാനാണ് ഈ പോസ്റ്റ് എന്ന സങ്കൽപ്പത്തിൽ പുതുവത്സരാശംസകൾ നേരുന്നു. 2017ന് യാത്രാമൊഴി നേർന്നുകൊണ്ട് ഈ എളിയവനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്..

    https://vazhiyorakaazhchakal.blogspot.in/2017/12/2017.html

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിനു നന്ദി..ഈ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ