പേജുകള്‍‌

അറബികളുടെ നാട്ടിൽ - രണ്ടാം ഭാഗം


ദുബായിലെ കാഴ്ചകൾ കാണാൻ തുടങ്ങിയതേയുള്ളൂ. അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ച, സന്ദർശകർക്ക് ആവേശം പകരുന്ന ഒരുപാട്  സംഭവങ്ങൾ ഞങ്ങൾ കാണാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. മനസ്സിന് കുളിർമയേകിയ ദൃശ്യങ്ങളും അത്ഭുതപ്പെടുത്തിയ ദൃശ്യങ്ങളുടെയും ഒരു ലഘുവിവരണം...  


3 . രണ്ടാം ദിനം: പ്രകൃതിയുടെ കാഴ്ചകളിലേക്ക് ഒരു എത്തിനോട്ടം 




ഇന്നും 7 മണിയോടെ ഉണർന്നു. വൈകി കിടന്നതൊന്നും ഒരു പ്രശ്നമായതേയില്ലദുബായ്  അത്രയ്ക്ക് മനസ്സിനെ കീഴടക്കിയോ.? ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കി കാഴ്ചകൾ  കണ്ടിരുന്നു കുറച്ചു സമയംബാക്കിയുള്ളവർ ഉണരാൻ പിന്നെയും വൈകി. ഇന്നെനിക്ക് ഒരു സർക്കാർ കാര്യാലയം കാണാനുള്ള അവസരം കിട്ടി, ഉല്ലാസിന്റെ  കൂടെ പോയതാണ്. ഒരു വൈദ്യുതി ബോർഡിൻറെ ഓഫീസ് ആയിരുന്നുഒരിക്കലും നമുക്ക് ഇവിടുത്തെ സർക്കാർ  ഓഫീസുമായി താരതമ്യം ചെയ്യാൻ കഴിയില്ലഅത്രയ്ക്ക് മനോഹരമായിരുന്നു അത്.  നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബാങ്കിന്റെ ഓഫീസ് പോലെഅവിടേയും മലയാളി ഉദ്യോഗസ്ഥരെ കണ്ടുആരുടേയും ശുപാർശയില്ലാതെ നേരെ കാര്യം നടത്താം എന്നതാണ് ഇവിടുത്തെ മെച്ചംഒരു കാര്യത്തിനായി പല തവണ നടത്തിക്കില്ലഏതായാലും അവിടുത്തെ ജോലി കഴിഞ്ഞു വീട്ടി-ലേക്കു മടങ്ങിഇന്ന് നേരത്തെ വീട്ടിൽ നിന്നിറങ്ങാൻ തീരുമാനിച്ചിരുന്നു, എങ്കിലും 11 മണിയായി പുറപ്പെടാൻരണ്ടു ഏട്ടന്മാരും അമ്മാവനും ഏട്ടത്തിയമ്മയും കുട്ടികളും ഉണ്ട് കൂട്ടിന്.  സഫാരി പാർക്കിലേക്കാണ് യാത്രഅടുത്തിടെ തുടങ്ങിയ പാർക്കാണിതത്രെഇതും ദുബായി-ലാണ്നല്ല ദൂരമുണ്ട് അവിടുത്തേക്ക്‌. പോകുന്ന വഴിക്ക്മതിലുകളാൽ ചുറ്റി കെട്ടിയ   ഷെയ്ഖിന്റെ കൊട്ടാരം ഒരു നോക്കു കണ്ടു, ദുബായ് ഷെയ്ഖിന്റെ പല കൊട്ടാരങ്ങളിൽ ഒന്നുമാത്രമാണിതത്രേ

ഏതാണ്ട് 1 മണിക്കൂർ നേരത്തെ യാത്രക്ക് ശേഷംഞങ്ങൾ സഫാരി പാർക്കിലെത്തി.  എല്ലാവരും ആദ്യമായിട്ടാണ് ഇവിടെ വരുന്നത്വെറും മരുഭൂമിയായിരുന്ന സ്ഥലത്താണ്  പൂന്തോട്ടവും പുൽത്തകിടിയും കാടുകളും ഒക്കെ ചേർന്ന  സ്ഥലം ഉണ്ടാക്കിയിരിക്കുന്നത്കാർ പാർക്ക് ചെയ്ത് പ്രവേശനകവാടത്തിലേക്കു അവരുടെ ബാറ്ററി കാറിൽ പോയിമുഴുവനും കാണണമെങ്കിൽ ഒരാൾക്ക് 85 ദിർഹം കൊടുക്കണംഞങ്ങളും  ടിക്കറ്റ് എടുത്തു.  ഗംഭീരമായ കവാടംഅകത്തു കടന്നയുടൻ പൊയ്ക്കാലിൽ നടക്കുന്ന ഒരു മനുഷ്യനെ കണ്ടു.കുനിഞ്ഞുകൊണ്ടു കൈ കൊടുത്തും ഫോട്ടോയ്ക്ക് സഹകരിച്ചും അയാൾ ആളുകളെ  സന്തോഷിപ്പിക്കുകയാണ്ഞാൻ നേരെ മുന്നിൽ ചെന്ന് കൈ കൊടുത്തപ്പോൾ എന്റെ ഉയരം അയാളെ അതിശയിപ്പിച്ചുഏതായാലും ഒരു ഫോട്ടോ എടുത്തതിനു ശേഷമാണു അയാൾ  എന്നെ വിട്ടത്ആറടിക്കാരായ ഞങ്ങൾ മൂവരെയും ഒരുമിച്ചു നിർത്തിയും അയാൾ ഫോട്ടോ എടുപ്പിച്ചുഅത് കഴിഞ്ഞു മുന്നോട്ടു നടന്നു.

ഇനി വരി നിൽക്കണംഅവരുടെ ട്രെയിനിലാണ് സ്ഥലങ്ങൾ കാണിക്കാൻ കൊണ്ട് പോകു-ന്നത്ചെറുതും വലുതുമായി ഒരു പാട് വണ്ടികളുണ്ടായിരുന്നുഅതിൽ തന്നെ ശീതികരിച്ചതുംഅല്ലാത്തതുംകുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളും ട്രെയിനിൽ കയറിതുറന്ന വണ്ടിയായിരുന്നുചെറിയ യാത്രമാനുകളെയും ഏതാനും ചെറു മൃഗങ്ങളെയും കണ്ടു കൊണ്ട് 'ഏഷ്യൻ സഫാരി' എന്ന് പേരെഴുതിയ സ്ഥലത്തു ചെന്നിറങ്ങി. അകത്തേക്ക് നടക്കുന്നതിനിടയിൽ അവിടെ കണ്ട  ശൗചാലയങ്ങൾ (ടോയ്ലറ്റ്) ഞങ്ങളിൽ കൗതുകം   ജനിപ്പിച്ചു. ചൈനീസ് മാതൃകയിൽ പണിതുയർത്തിയ നല്ല സുന്ദരൻ കെട്ടിടങ്ങൾ. കാര്യമായി ഒന്നും ഇവിടെ കാണാൻ കഴിഞ്ഞില്ലമുതലയും ചെറിയ കുരങ്ങുകളും അടക്കം  വളരെ കുറച്ചു മൃഗങ്ങൾ മാത്രമേ കാണാനുണ്ടായിരുന്നുള്ളുഎല്ലാവരിലും ചെറുതായി ഒരു  നിരാശ ജനിച്ചുകുറച്ചു സമയം അവിടെ കറങ്ങി നടന്നു, പിന്നീട്  വന്ന വണ്ടിയിൽ അടുത്ത സ്ഥലത്തേക്ക് പോയി


അവിടെയും കാര്യമായി ഒന്നും കാണാനില്ലായിരുന്നു, കുറെ മൃഗങ്ങളുടെ പ്രതിമകൾ  അല്ലാതെ. കാശു വെറുതെയായോ എന്ന് പോലും തോന്നിഒരു വലിയ ആനയുടെ പ്രതിമ
ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ചെല്ലുന്നിടത്തു നിന്നൊക്കെ,  അമ്മാവൻ ഞങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്നു (ഫോട്ടോജനിക് ആയാൽ എന്താ ചെയ്ക ..!!). കുറച്ചു സമയം എന്ത് ചെയ്യണം എന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോഴാണ് അവിടെ പക്ഷി പ്രദർശനംഉണ്ടെന്നറിഞ്ഞത്അടുത്ത 15 മിനിറ്റിനുള്ളിൽ തുടങ്ങും എന്നറിഞ്ഞപ്പോൾ കാണാൻ തീരുമാ-നിച്ചുഒരു ഗുഹ പോലെയുള്ള പ്രവേശന കവാടംആൾക്കാരൊക്കെ പടികൾ പോലുള്ള  ഉയർന്ന സ്ഥലത്താണ് ഇരിക്കേണ്ടത്ഒരു അർദ്ധവൃത്താകൃതിയിലാണ് സംഭവം ഒരുക്കിയിരി-ക്കുന്നത്കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം പ്രദർശനം തുടങ്ങിവർണ്ണാഭമാർന്ന  പക്ഷികൾ കാണികളുടെ ഇടയിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും പറന്നുകുളക്കോഴി വെള്ള-ത്തിൽ ഊളിയിട്ടുപലതരം പ്രാവുകളും, നീലയും ചുവപ്പും മഞ്ഞയും കലർന്ന, പല വർണ്ണത്തിലുള്ള പേരറിയാത്ത പക്ഷികൾഅതിനിടയിൽ ചാർളി എന്ന് പേരുള്ള ഒരു കുറുമ്പൻ കാക്ക  വന്നു കച്ചറകൾ പെറുക്കി പാത്രത്തിലിട്ടു കാക്കയുടെ പ്രകടനം കാണികളിൽ  കൗതുകവും ചിരിയും സമ്മാനിച്ചുകഷ്ടിച്ച് 30 മിനിറ്റ് നേരമേ ആ പ്രദർശനം നീണ്ടു നിന്നുള്ളൂഅത് കഴിഞ്ഞയുടൻ ആൾക്കാർ കൂട്ടം കൂട്ടമായി പക്ഷികളുടെ കൂടെ നിന്ന് ഫോട്ടോ  എടുക്കാൻ തിരക്ക് കൂട്ടിഅത് കാരണം പുറത്തു കടക്കാൻ ഇത്തിരി ബുദ്ധിമുട്ടി. ഞങ്ങളുടെ കുട്ടികളും കഷ്ടപ്പെട്ട് ഒരു ഫോട്ടോ പക്ഷികളുടെ കൂടെ നിന്ന് എടുത്തുഇനി എന്ത് എന്നാലോചിച്ചു കുറച്ചു നേരം നിന്നുസെക്യൂരിറ്റിയോട് ചോദിച്ച്‌ ഇനി അവിടെ ഒന്നും കാണാനില്ല എന്ന് ഉറപ്പു വരുത്തി അടുത്ത ലക്ഷ്യസ്ഥാനത്തേക്കു വണ്ടി കയറി

അതിനിടയിൽ കുട്ടികളുടെ വിശപ്പ് മാറ്റാനായി കുറച്ചു മധുരമുള്ള വറുത്ത ചോളം വാങ്ങി.  നല്ല സ്വാദു തോന്നിയതിനാൽ ഞാനും കുറെ കൈയിട്ടു വാരിഇനി ആഫ്രിക്കൻ സഫാരി  ആണ്മുഴുവൻ അടച്ചു മൂടിയ ശീതികരിച്ച ബസ്സിലാണ് യാത്രഅതിനും കുറച്ചു നേരം വരി  നിൽക്കേണ്ടി വന്നുസമയം വേഗം കടന്നു പോകുന്നുചൂടും അത്യാവശ്യം ഉണ്ടായിരുന്നു.  തൊപ്പിയും കൂളിംഗ് ഗ്ലാസും (ഇത് ഒരു ദൗർബല്യമല്ല) ഒക്കെ പുറത്തെടുക്കേണ്ടി വന്നുവണ്ടി  വന്നു നിർത്തിയ ഉടൻ ചാടി കയറി സീറ്റ് പിടിച്ചു.സീറ്റ് നിറഞ്ഞപ്പോൾ ബസ് പുറപ്പെട്ടു.  മുന്നോട്ടു പോകുന്തോറും പ്രകൃതി മാറാൻ തുടങ്ങികാടുകളും ജലാശയവും പുല്ലുകളും ഒക്കെ നിറഞ്ഞ വന്യജീവികൾക്കു പറ്റിയ അന്തരീക്ഷം യാത്രയായിരുന്നു കൂട്ടത്തിൽ ഏറ്റവും  അവിസ്മരണീയംകുതിരകളേയും സീബ്രകളെയും കണ്ടുനല്ല കരുത്തരായ സിംഹംകടുവപുലി എന്നിവയേയും കണ്ടുഓരോ മൃഗത്തിനും വേണ്ട അന്തരീക്ഷം കൃത്യമായി ഒരുക്കിവച്ചിരുന്നുക്രൂരമൃഗങ്ങളെ പുറത്തു കടക്കാൻ പറ്റാത്ത വിധമാണ് പാർപ്പിച്ചിരിക്കുന്നത്അവയ്ക്കു താമസിക്കാൻ വേണ്ട ഗുഹകളും അതിനകത്ത് നിർമ്മിച്ചിരുന്നുഅതിനിടയിൽ ഒരു ചെറിയ കൃത്രിമ  വെള്ളച്ചാട്ടത്തിലൂടെ വാഹനം കടന്നു പോയിസാധാരണയിൽ കവിഞ്ഞ  വലിയ  വളഞ്ഞ കൊമ്പുകളുള്ള കാളകളെയും പല തരത്തിലുള്ള പക്ഷികളെയും കണ്ടു കൊണ്ട്  യാത്ര മുന്നോട്ടു നീങ്ങി സഫാരി പെട്ടെന്നൊന്നും കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി


40 മിനിട്ടിനു ശേഷം  കാഴ്ച അവസാനിച്ചുഇപ്പോഴാണ് കൊടുത്ത കാശ് മുതലായി എന്ന്  ഞങ്ങൾക്ക് തോന്നിയത് നിമിഷങ്ങളെ ഓർത്തെടുത്തുകൊണ്ടും പരസ്പരം ചർച്ച ചെയ്തും അടുത്ത സ്ഥലത്തേക്ക് നീങ്ങിഇവിടെയും കുറെ നടന്നു കാണാനുണ്ടായിരുന്നു.എല്ലാവരും ക്ഷീണിച്ചിരുന്നുവിശപ്പും കലശലായി ഉണ്ടായിരുന്നുകാര്യമായി ഒന്നും കഴിക്കാൻ ഉണ്ടായി-രുന്നില്ലആദ്യം കയറിയത് ഇഴജന്തുക്കളുടെ കൂടാരത്തിലേക്കാണ്പല വലുപ്പത്തിലും  നിറത്തിലുമുള്ള സുന്ദരൻ പാമ്പുകൾകൂടാതെ ഓന്ത് പോലുള്ള വേറെയും ഇഴജന്തുക്കൾ.  ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തു.  പുറത്തു നടക്കാൻ കൃത്യമായ പാതയുണ്ടായിരുന്നുഓരോ ജീവികളെയും കണ്ടു കൊണ്ട് അവരുടെ ചേഷ്ടകൾ ആസ്വദിച്ച് കൊണ്ട് മുന്നോട്ടു  നീങ്ങികൂളിംഗ് ഗ്ലാസ് വച്ച ചിമ്പാൻസിയേയും പേരറിയാത്ത വേറെ ചെറിയ ജന്തുക്കളേയും  കണ്ടുപുലിയും ആമയും അടക്കം പലതരം മൃഗങ്ങൾ ഇവിടെയും ഉണ്ടായിരുന്നുഎല്ലാം  കഴിഞ്ഞപ്പോഴേക്കും ശരിക്കും തളർന്നുആദ്യം കിട്ടിയ വണ്ടിയിൽ കയറി പുറപ്പെട്ട സ്ഥല-ത്തേക്ക് മടങ്ങിപോകുന്ന വഴിയുടെ ഇരുഭാഗവും നല്ല ഭംഗിയുള്ള പുൽത്തകിടിയും പൂന്തോട്ടവും കൊണ്ട് അലങ്കരിച്ചിരുന്നുപടവുകളിൽ പല വിധ ചായം തേച്ചു മനോഹരമാക്കിയിരുന്നുമരുഭൂമിയിലെ വസന്തം ഇതല്ലേ എന്നുപോലും തോന്നിപ്പോയി അത് കണ്ടപ്പോൾ



ഉന്മേഷം വീണ്ടെടുത്ത് നേരെ ഷാർജയിലേക്ക്അവിടുത്തെ ഒരു മലയാളി ഹോട്ടലിൽ കയറി വടയും ദോശയും കഴിച്ചുരാത്രിയിലെ ഭക്ഷണത്തിന് ഒരു ചേച്ചി ക്ഷണിച്ചിരുന്നുവേറെ ചില  തിരക്ക് കാരണം മൂത്ത ഏട്ടനും അമ്മാവനും അവരുടെ വീടുകളിലേക്ക് പോയിഞങ്ങൾ  ചെല്ലുമ്പോഴേക്കും ചേച്ചിയും അവരുടെ മകൻ കണ്ണനും ഭക്ഷണമൊക്കെ ഉണ്ടാക്കിവച്ച്  കാത്തിരിക്കുകയായിരുന്നുഅവിടെ കുറച്ചു സമയം കുശലാന്വേഷണംഅതിനിടയിൽ രാജുവേട്ടനും മഞ്ജുചേച്ചിയും കിച്ചുവും കൂടി വന്നപ്പോൾ സംസാരം കുറച്ചു കൂടി നീണ്ടു.  വിശപ്പ് നല്ലോണം ഉണ്ടായതിനാൽ അധികം ആലോചിക്കാൻ നിന്നില്ലനന്നായി തന്നെ കഴിച്ചുവയറുനിറഞ്ഞതിനു ശേഷമാണു ഒന്ന് സമാധാനമായത്.  പത്തരയോടെ ഞങ്ങളുൾപ്പെടെ  
വന്നവരൊക്കെ മടങ്ങിവീട്ടിലെത്തി കുറച്ചു നേരം സംസാരിച്ചിരുന്നുഅവിടെ ഏട്ടനും കുടുംബവും കൂടാതെ അവന്റെ രണ്ടു അളിയന്മാരും ഉണ്ട് (ജിത്തു, ഉല്ലാസ്) അവരോടൊക്കെ ഇത്തിരി നേരം സംസാരിച്ചിരുന്നു. വൈകി തന്നെയാണ് ഉറങ്ങാൻ കിടന്നത്ഇന്ന് കണ്ട കാഴ്ചക-ളിലൂടെ മനസ്സ് കൊണ്ട് വീണ്ടുമൊരു സഞ്ചാരം നടത്തിഅതിനിടയിൽ ഞാൻ  ഉറക്കത്തിലേക്ക് പ്രവേശിച്ചു.        


4 . മൂന്നാം ദിനം: വലിയ വലിയ കാഴ്ചകൾ ..


വയറു നിറച്ചും തിന്നുകഉറങ്ങുകകാഴ്ചകൾ കാണുക എന്ന ഉദ്ദേശങ്ങളോടെയാണ് ദുബായി-ലേക്ക് വണ്ടി കയറിയത് (ജോലിയെപ്പറ്റി ചിന്തിക്കില്ല എന്ന് നാട്ടിൽ നിന്ന്  വരുമ്പോൾ  തന്നെ തീരുമാനിച്ചിരുന്നു)പക്ഷെ ആദ്യത്തെ രണ്ടു കാര്യം നടക്കുന്നുണ്ടെങ്കിലും ഉറക്കം മാത്രം  രക്ഷയില്ലഉറങ്ങാൻ കിടക്കുന്നതാണെങ്കിൽ എന്നും അർദ്ധരാത്രി കഴിഞ്ഞ്നേരം പുലരുമ്പോ-ഴേക്കും ഉണരുകയും ചെയ്യുംഎന്താ ചെയ്ക? ബാക്കിയുള്ളവർ ഉണരുന്നത് വരെ പുറം കാഴ്ചകൾ കണ്ടിരിക്കുക (അതിനുമാത്രം കാഴ്ചകളൊന്നും വീട്ടിൽ നിന്ന് കാണുകയുമില്ല എന്നാലും ഒരു രസത്തിനു പുറത്തേക്കു നോക്കിയിരിക്കും ഇനി അഥവാ  വല്ലതും കണ്ടാലോ?)അട്ടം നോക്കി മലർന്നു കിടക്കുക തുടങ്ങിയ കലാപരിപാടികളുമായി അന്നും തള്ളി നീക്കിഇന്നത്തെ  പരിപാടി എന്താണെന്നു അറിയാൻ കഴിയാത്തതിനാൽ ഭക്ഷണം കിട്ടിയ ഉടനെ വെട്ടി  വിഴുങ്ങി കുന്തം വിഴുങ്ങിയപോലെ ഇരിപ്പായിഅങ്ങിനെ ഇരിക്കുമ്പോഴാണ് മച്ചുനിയൻ ഉണ്ണി വന്നത്അവൻ ജോലി സ്ഥലത്തു നിന്ന് വരുന്നതാണെന്ന് പറഞ്ഞുഅല്ലെങ്കിലും സെയിൽസ് ജോലി ചെയ്യുന്നവർക്ക് ഫീൽഡിലാണ് എന്ന് പറഞ്ഞു എങ്ങോട്ടു വേണമെങ്കിലും പോകാമല്ലോ.വെറുതെ കുത്തിയിരിക്കുന്ന എന്നെ കണ്ടു സങ്കടം തോന്നിയിട്ടാകും അവൻ പറഞ്ഞു നമുക്ക് വീട്ടിലേക്കു പോകാം എന്ന്ഞാൻ പറഞ്ഞു മാനേജർ സമ്മതിച്ചാൽ ഞാൻ വരാം എന്ന്നമ്മുടെ മാനേജർ കം ടൂർ ഓപ്പറേറ്റർ ഏട്ടൻ ആണല്ലോമൂപ്പർക്ക് പ്രശ്നമൊന്നുമില്ലഉച്ചയോടെ തിരിച്ചെ-ത്തിച്ചാൽ  മതിയെന്ന് പറഞ്ഞുവണ്ടിയും ഡ്രൈവറും ഉണ്ടാകുമ്പോൾ പിന്നെ എനിക്കെന്താ  പ്രശ്നംഉടനെ തന്നെ ജീൻസും ബനിയനും വലിച്ചു കേറ്റി ഞാൻ അവന്റെ കൂടെ ഇറങ്ങി.  ചെറിയ ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്ഷാർജയിൽ തന്നെചെന്നപാടെ ഓരോ ഗ്ലാസ്  തണുത്ത ജ്യൂസ് കുടിച്ചുകുറച്ചു നേരം അവിടെ ഇരുന്നു തമാശകൾ പറഞ്ഞതിന് ശേഷം (ഇതിനുമാത്രം തനിക്കെവിടുന്നാ ഇത്രയും തമാശ എന്ന് ചിന്തിക്കരുത്..)  അവന്റെ ഏട്ടന്റെ വീട്ടിലെ പോയികുട്ടികളോടും വീട്ടുകാരോടും കൊച്ചു വർത്തമാനം പറഞ്ഞിരുന്നു ഇത്തിരി നേരം. അവർ വീട്ടുകാരിയെപ്പോലെ കാണുന്ന ജോലിക്കാരിയായ രാജമ്മച്ചേച്ചി  ഉണ്ടാക്കിയ ചോറും സാമ്പാറും കഴിച്ചു, കൂട്ടത്തിൽ വെറുതെ രണ്ടു ഏമ്പക്കവും വിട്ടു ഡ്രൈവറുടെ (മച്ചുനിയന്റെ) കൂടെ വീട്ടിലേക്കു മടങ്ങി.

ഇന്നത്തെ യാത്ര ദുബായ് മാളിലേക്കാണെന്ന് പറഞ്ഞു.3 മണിക്ക് എല്ലാവരും കൂടി ഇറങ്ങി.  ഏടത്തിയമ്മയുടെ സ്കൂളിലേക്കാണ് നേരെ പോയത് (അത് ഞാൻ പറഞ്ഞില്ലഅവർ ദുബായി-ലെ ജെംസ് സ്കൂളിൽ അഡ്മിൻ ഡിപ്പാർട്മെന്റിലാണ് ജോലി ചെയ്യുന്നത്).അവിടെ എത്തുമ്പോ-ഴേക്കും മൂത്ത ഏട്ടനും കാറുമായി അങ്ങോട്ട് വന്നുപിന്നെ രണ്ടു വണ്ടിയിലായി യാത്ര. രാഹുലും കൂടെയുണ്ടായിരുന്നു. ദുബായിയുടെ മാർത്തടത്തിലൂടെ, നീണ്ടു നിവർന്നു  കിടക്കുന്ന റോഡിലൂടെ സഞ്ചരിച്ചുഅത്യാവശ്യം നല്ല ദൂരമുണ്ടായിരുന്നു ലക്ഷ്യസ്ഥാനത്തി-ലേക്ക്.ദുബായ് നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ മാൾ (mall) സ്ഥിതിചെയ്യുന്നത്.  ഏറ്റവും തിരക്കുള്ളതും ആഡംബരം നിറഞ്ഞതുമായ മാളുകളിൽ ഒന്നാണിത്സിനിമാക്കാരു-ടെയും അത് പോലെ വലിയ കാശുകാരുടെയും ഇഷ്ടപ്പെട്ട ഷോപ്പിംഗ് സെന്റർ ആണിത്.  ആ യാത്രയ്ക്കിടയിൽ വലതു ഭാഗത്തായി, ദൂരെ നിന്ന് കണ്ട ആകാശത്തോളം വളർന്നു  നിൽക്കുന്ന കെട്ടിടങ്ങളുടെ ഒരു നീണ്ട നിര - തീർച്ചയായും സന്ദർശകർക്ക് ഇതൊരു കൗതുകകരമായ കാഴ്ചയായിരിക്കും എന്നതിൽ സംശയമില്ല. അക്കൂട്ടത്തിൽ ഒരു കുന്തമുന പോലെ ആകാശത്തേക്ക് തുളച്ചു നിൽക്കുന്ന ബുർജ് ഖലീഫ എന്ന ദുബായിയുടെ അഹങ്കാര-ത്തെയും കണ്ടു, ആദ്യമായി. തൊട്ടടുത്ത് നിൽക്കുന്ന കെട്ടിടങ്ങളെയൊക്കെ നിഷ്പ്രഭരാക്കികൊണ്ടു ഇതങ്ങനെ തലയുയർത്തി നിൽക്കുകയാണ്ബുർജ് ഖലീഫയോട് ചേർന്നു നിൽക്കുന്ന മാൾ ആണ് ദുബായ്  മാൾദുബായ് മാളിനകത്തു കൂടെ ബുർജ് ഖലീഫയിലേക്കു പ്രവേശിക്കാൻ കഴിയും പോലും

സ്ഥിരമായി പോകുന്നവർക്ക് പോലും വഴി തെറ്റിപോകുന്ന തരത്തിൽ വളഞ്ഞും പുളഞ്ഞും  കിടക്കുന്ന റോഡുകൾ. ശ്രദ്ധയോടെ ഓടിച്ചിട്ടും ഒന്ന് രണ്ടു തവണ ഏട്ടന് റോഡ് മാറിപ്പോയി  പക്ഷെ ഏതു റോഡിലൂടെ പോയാലും കുറച്ചു വളഞ്ഞിട്ടായാലും കൂടി ലക്ഷ്യസ്ഥാന-ത്തെത്താം എന്നതാണ് ഒരു നല്ല കാര്യംഅഞ്ചാം നിലയിലാണ് വണ്ടി പാർക്ക് ചെയ്തത്അവിടെനിന്ന് നേരെ താഴേക്കിറങ്ങിവലുപ്പം കൊണ്ടും വളരെ വലിയ മാൾ ആണിത്ബാംഗളൂരിൽ  ഇതിന്റെ പകുതി വലിപ്പം ഉള്ള മാൾ പോലുമില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചുനിറയെ കടകൾ ആണ് അതിനകത്ത്വിലകൂടിയ സാധനങ്ങൾ വിൽക്കുന്ന ബ്രാൻഡഡ് ഐറ്റംസ് മാത്രമുള്ള  കടകൾഅതൊക്കെ പുറത്തു നിന്ന് കാണാനേ നമ്മളെ പോലുള്ളവർക്കു പറ്റൂഏതായാലും  അതൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ മുന്നോട്ട്  നീങ്ങിഒരിടത്തു എത്തിയപ്പോൾ ദുബായ് നഗരം മുഴുവൻ ഒരു 3 ഡി മാതൃകയിൽ തലകീഴായി ഭിത്തിയുടെ മുകളിൽ നിർമ്മിച്ച് വച്ചിരിക്കുന്നത്കണ്ടു


നല്ലൊരു കലാസൃഷ്ടിയായിരുന്നു അത്നിലത്തു കാണുന്ന പ്രതിബിംബത്തിൽ നോക്കിയാൽ മാത്രമേ അത് കൃത്യമായി ആസ്വദിക്കാൻ കഴിയുമായിരുന്നുള്ളൂഅതിന്റെ ഫോട്ടോ  എടുക്കാൻ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ചത് പോലെ കിട്ടിയില്ലചുറ്റുപാടുമുള്ള ആഡംബരകാഴ്ചകൾ ഒപ്പിയെടുത്ത് ഞങ്ങൾ ഓരോ നിലകളായി താഴേക്കിറങ്ങിഅതിനിടയിൽ ഒരു വിശാലമായ ഫുഡ് കോർട്ടിലൂടെ കടന്നു പോയിചില്ലു പാത്രങ്ങളിൽ കൊതിയൂറുന്ന വിഭവങ്ങൾ നിരത്തി വച്ചിരിക്കുന്നത് കാണാമായിരുന്നുഎങ്കിലും കാണാത്ത ഭാവത്തിൽ മുന്നോട്ടു നടന്നു.  കുട്ടികൾ അത് കൃത്യമായി കണ്ടെങ്കിലും അവരുടെ വിളികൾക്കു ഞങ്ങൾ മുതിർന്നവർ കാത് കൊടുത്തില്ലഅങ്ങനെ നടന്നു നടന്നു ഞങ്ങൾ അക്വേറിയത്തിൻറെ മുന്നിൽ എത്തി; ലോക-ത്തിലെ ഏറ്റവും വലിയ അക്വേറിയത്തിന്റെ മുന്നിൽ. അറ്റ്ലാന്റ-യിലെ 
അക്വേറിയത്തിന്റെ സ്ഥാനമാണ് ഇത് തട്ടിയെടുത്തത്. ചെറുതും വലുതുമായി വൈവിധ്യമാർന്ന പലതരം മീനുകൾ അതിൽ നീന്തി തുടിക്കുന്നുണ്ടായിരുന്നു.ശാന്തമായി ധ്യാനിക്കുന്ന മീനുകൾ, ചാട്ടുളി പോലെ പായുന്ന മീനുകൾ, നിസ്സംഗതയോടെ (എന്തിനു  വേണ്ടി എന്തോ?) നീന്തുന്ന മീനുകൾ എന്ന് വേണ്ട എല്ലാ തരക്കാരും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. ഈ കാഴ്ച കണ്ടാസ്വദിക്കാൻ മുതിർന്നവരും കുട്ടികളും അടക്കം ഒരു പാടു പേർ തിക്കിത്തിരക്കി  നിൽക്കുന്നുണ്ടായിരുന്നു. സ്വിമ്മിങ് ഡ്രെസ്സിൽ വെള്ളത്തിൽ ഇറങ്ങി മീനുകളെ തൊട്ടടുത്തുനിന്ന് കാണാനുള്ള സൗകര്യവും അതിനകത്തു ഉണ്ടായിരുന്നു,പക്ഷെ  ഭീമമായ ഒരു തുക ഫീസ് ആയി കൊടുക്കണം എന്നതിനാൽ  ആഗ്രഹം മുളയിലേ നുള്ളികുട്ടികൾ നല്ല സന്തോഷത്തിലായിരുന്നുഫോട്ടോസ് എടുത്തും മീനുകളുടെ കളികൾ  ആസ്വദിച്ചും കുറച്ചേറെ സമയം അവിടെ ചിലവഴിച്ചതിനുശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങിഅങ്ങനെ നടന്നപ്പോൾ ഒരു വലിയ സ്കേറ്റിംഗ് ഗ്രൗണ്ട് കണ്ണിൽപ്പെട്ടുമഞ്ഞിൽ  നിർമ്മിച്ച  ഗ്രൗണ്ടിൽ കുട്ടികളും മുതിർന്നവരും സ്കേറ്റിംഗ് ചെയ്യുന്നുണ്ടായിരുന്നുമഞ്ഞിലൂടെ തെന്നി തെന്നിയുള്ള  നടത്തം (ഓട്ടം) കാണാൻ നല്ല രസമായിരുന്നുസ്കേറ്റിംഗ് ചെയ്യ-ണമെന്ന് പറഞ്ഞു മോൾ കരഞ്ഞപ്പോൾ അത് വെറുതെ ചെയ്യാൻ പറ്റുന്നതല്ല എന്നവളെ  പറഞ്ഞു മനസ്സിലാക്കിക്കാൻ കുറച്ചു പാടുപെട്ടു.

ഒരു അരമണിക്കൂർ   മാളിൽ  ചിലവഴിച്ചാൽ എല്ലാ  രാജ്യക്കാരെയും നമുക്ക് കാണാൻ കഴിയും എന്ന് തോന്നിഎന്റെ മുന്നിലൂടെ വർത്തമാനം പറഞ്ഞും തിന്നും ചിരിച്ചും ഒക്കെ കടന്നു പോയിക്കൊണ്ടിരിക്കുന്ന പലതരം വേഷഭൂഷാദികൾ അണിഞ്ഞവരെ കണ്ടപ്പോൾ എനിക്ക്  അങ്ങിനെ തോന്നിവർണ്ണത്തിലും വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ഒക്കെ  വൈവിധ്യം പുലർത്തുന്നവർ..!! ഇങ്ങനെയുള്ള എല്ലാതരം കാഴ്ചകളും കണ്ടു കൊണ്ട് ഞങ്ങൾ മാളിന്റെ പുറത്തേക്കിറങ്ങി



ഇവിടെയാണ് എല്ലാവരും കാണാൻ കൊതിക്കുന്ന ബുർജ് ഖലീഫ..!!!  അതിന്റെ വളരെ  അടുത്താണ് ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്മുകളിലെ അറ്റം കാണാൻ വേണ്ടി കഴുത്ത്  പരമാവധി പൊക്കേണ്ടിവന്നുകുറച്ചു നേരം നോക്കിയതേയുള്ളൂകഴുത്ത് വേദനിച്ച പോലെ തോന്നിഅത്രയ്ക്കും ഉയരത്തിലാണതിന്റെ നിൽപ്പ്കഴുത്തു തടവി വീണ്ടും നോക്കിഅത് മുഴുവനുമായി കണ്ണിൽ പതിയുന്നത് വരെകുറച്ചു നേരത്തെ അഭ്യാസത്തിനുശേഷം ക്യാമറ എടുത്ത് അതിന്റെ നേരെ പിടിച്ചുപക്ഷെ എന്നെയും എന്റെ ക്യാമറയെയും ഇളിഭ്യരാക്കി  അത് അങ്ങിനെ ആകാശത്തിലേക്കു തുളച്ചു കയറി നിൽക്കുകയാണ് (പുള്ളിക്കാരനാണ് സ്റ്റാർ!!!). എത്ര  ശ്രമിച്ചിട്ടും അതിന്റെ പകുതി മാത്രമേ ക്യാമറയിൽ കിട്ടാനുള്ളൂഎങ്ങിനെ പുള്ളി-ക്കാരനെ മുഴുവനായി വലയിലാക്കാം എന്നായി എന്റെ ചിന്തമറ്റുള്ളവർ എന്താണ് ചെയ്യുന്ന-തെന്നറിയാൻ ചുറ്റും നോക്കിഅപ്പൊ ടെക്നിക്‌ പിടി കിട്ടി (ഞാൻ  പോളിടെക്നിക്കിൽ  പഠിക്കാത്തതിനാൽ ആദ്യം  മനസ്സിലായില്ലായിരുന്നു)കുത്തിയിരുന്ന് ക്യാമറ ചെരിച്ചു പിടിച്ചുകഷ്ടപ്പെട്ട് ഒരു വിധം അതിനെ അടി മുതൽ മുടി വരെ ക്യാമറയിൽ പകർത്തിഒറ്റക്കും  സെൽഫിയായും ഒക്കെ എടുത്തുഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴേക്കും എന്റെ നടുവിന്  പണി കിട്ടിയോ എന്നൊരു സംശയംപൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ ബുർജ് ഖലീഫയെ സംബന്ധിച്ചിടത്തോളം പൊക്കം തന്നെയാണതിന്റെ പൊക്കവും ആകർഷണീതയും.ദുബായിലെ ഏറ്റവും ചിലവേറിയ ഹോട്ടലുകളിൽ ഒന്നാണി-തത്രേആൾക്കാരൊക്കെ അതിനെ തന്നെ നോക്കി ഓരോരോ അഭിപ്രായങ്ങൾ തട്ടിവിടു-കയാണ്ബുർജ് ഖലീഫയാണ് താരമെങ്കിലും അവിടെ വേറെയും ഒരു പാട്      കെട്ടിടങ്ങൾ ഉണ്ടായിരുന്നുപല വലുപ്പത്തിൽപല ആകൃതിയിൽഓരോ കെട്ടിടവും  മറ്റേതിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. ഒക്കെയും വലിയകെട്ടിടങ്ങൾ തന്നെയാണ്  പക്ഷേ ബുർജ് ഖലീഫയുടെ  മുന്നിൽ തങ്ങളുടെ ഉയരം നിഷ്പ്രഭമാകുന്നു എന്നത് വേദനയോടെയായിരിക്കും ഇവ അംഗീകരിക്കുന്നത്ഇതിനിടയിലും കുട്ടികളുടെ മേൽ ഒരു കണ്ണുണ്ടായി-രുന്നുഒന്ന് തെറ്റിയാൽആൾക്കൂട്ടത്തിൽ അറിയാതെ ഒന്ന് മറഞ്ഞു പോയാൽ കണ്ടു കിട്ടുക എന്നത് ഒരു ഭഗീരഥപ്രയത്നമായിരിക്കും എന്നതറിയാമായിരുന്നുസമയം സന്ധ്യയാകാറായി. സംഗീത ജലധാര (മ്യൂസിക് ഫൗണ്ടൈൻ) ഉണ്ടെന്നു അറിഞ്ഞതിനാൽ എല്ലാവരും തൊട്ടു മുൻപിലുള്ള തടാകത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്മിടുക്കന്മാർ നേരത്തെ സ്ഥലം പിടി-ച്ചിരുന്നുപക്ഷെ ബുർജ് ഖലീഫയെ പോലെത്തന്നെ എനിക്കും അതൊന്നും ഒരു പ്രശ്നമേ അല്ലാ-യിരുന്നുകൃത്യം 6 മണിക്ക് തന്നെ സംഗീത ജലധാര തുടങ്ങിസാധാരണ കാണാറുള്ളത്  പോലെ ചെറിയ വട്ടത്തിലല്ലമറിച്ച് കുറെ നീളത്തിൽ ആയിരുന്നു ജലധാരസംഗീതത്തിന്റെ അകമ്പടിയോടെ അതിന്റെ താളത്തിനനുസൃതമായി വെള്ളം പൊങ്ങുകയും താഴുകയും  ചീറ്റിത്തെറിക്കുകയും ഒക്കെ ചെയ്യുന്ന കലാപരിപാടി.ഒരു പാട് തവണ കണ്ട കാഴ്ചയായ-തിനാൽ പ്രത്യേകിച്ച് പുതുമ തോന്നിയില്ല. കുറച്ചു നേരമേ അത് നീണ്ടുനിന്നുള്ളൂഅത് കഴി-ഞ്ഞയുടൻ ഖലീഫയിൽ പലവിധ വർണ്ണങ്ങൾ തെളിയാൻ തുടങ്ങിനീലയും പച്ചയും ചുവപ്പും ഒക്കെകുറെ കൂടി ഇരുട്ടായിരുന്നെങ്കിൽ ഇതിനു നല്ല ഭംഗിയായേനെ എന്ന്  മനസ്സിൽ  കരുതി. മുൻപൊരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിച്ചപ്പോൾ ത്രിവർണ്ണത്താൽ  കെട്ടിടംമുഴുവൻ അലങ്കരിച്ചിരുന്നു എന്ന്പത്രങ്ങളിൽ വായിച്ചിരുന്നു കാഴ്ചകൾ എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചു മാളിൽ കയറിതിരിച്ചു നടക്കാൻ തുടങ്ങി. അങ്ങനെ നടക്കുമ്പോഴാണ് മുന്നിൽഒരു വെള്ളച്ചാട്ടം പ്രത്യക്ഷപ്പെട്ടത്വെള്ളച്ചാട്ടം എന്ന് പറഞ്ഞാൽ അതിരപ്പള്ളി പോലെയൊ-ന്നുമല്ലമാളിന്റെ ഒരു ഭാഗത്തുള്ള ചുമരിൽ നിന്ന്  വെള്ളം താഴോട്ട് ഒഴുകിവരുന്ന സംഭവമാ-ണിത്നല്ല ഉയരമുള്ള ചുമരിലൂടെ വെളുത്ത നുരയോടെ കൂടി വെള്ളം താഴോട്ട് ഒഴുകുമ്പോൾ പളുങ്കു പാത്രം പോലെ ചുമർ വെട്ടിത്തിളങ്ങുന്നത്  കാണാംഅതോടൊപ്പം തന്നെ വെള്ളത്തി-ലേക്ക് ചാടുന്ന മനുഷ്യരൂപങ്ങളും ഘടിപ്പിച്ചിട്ടുണ്ട്കാഴ്ചക്കാരുടെ ദേഹത്തിലേക്ക് തങ്ങളുടെ കുളിർമ പകർന്നു കൊണ്ടാണ് ഓരോ തുള്ളി വെള്ളവും താഴേക്ക് പതിക്കുന്നത്തെറിച്ചു  വീഴുന്ന വെള്ളത്തുള്ളികളുടെ സുഖം നുകർന്ന് കൊണ്ട് ചുമരിനോട് പരമാവധി ചേർന്ന് നിന്നുഅപ്പോൾ  കുളിർമ്മ ശരീരത്തിൽ നിന്ന് പതുക്കെ മനസ്സിലേക്കും പടർന്നു.  സുഖം  നുകർന്ന് കൊണ്ട് ചാഞ്ഞും ചരിഞ്ഞും കുറെ ഫോട്ടോകൾ എടുത്തുവെള്ളത്തിന്റെ തണുപ്പ് അന്തരീക്ഷത്തിലാകെ വ്യാപരിച്ചിട്ടുണ്ടായിരുന്നുഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന്  കാഴ്ച കൂടുതൽ ആസ്വദിച്ചതിനുശേഷം ഞങ്ങളുടെ പ്രയാണം തുടർന്നുഅങ്ങിനെ നടന്നു നടന്നു ഞങ്ങൾ എത്തിയത് ഒരു കൂറ്റൻ ദിനോസറിന്റെ അസ്ഥികൂടത്തിന്റെ മുന്നിലേക്കായിരുന്നു.         


ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഫോസിൽ കാണുന്നത്എന്റെ ക്യാമറയിൽ അതിന്റെ നീളം മുഴുവനായും കൊള്ളിക്കാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്ക്  അതിന്റെ വലുപ്പം ഊഹിക്കാവുന്നതാണ്അതിന്റെ ചരിത്രം അവിടെ എഴുതി വച്ചിട്ടുണ്ടായിരുന്നുഅതിൽ നിന്ന് അമേരിക്കയിൽ നിന്ന് കൊണ്ട് വന്നതാണിതെന്ന് മനസ്സിലാക്കാനായിആറടിയിലേറെ ഉയരമുള്ള ഞാൻ പോലും അതിന്റെ കാലിന്റെ പകുതിയേ 
ഉള്ളൂആറോളം മനുഷ്യരുടെ ഉയരം, അതിനെക്കാളേറെ നീളം.ചുരുക്കി പറഞ്ഞാൽ  ഹിമാലയം പർവ്വതം വ്യാപിച്ചു കിടക്കുന്നതു പോലെ  മുറി മുഴുവൻ അത് നിറഞ്ഞു നിന്നിരുന്നുഅതിന്റെ പരിപാലനത്തിൽ അവർ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എത്രയോ  വലിയ തുക മുടക്കിയാണ് അതിനെ അമേരിക്കയിൽ നിന്നും ഇവിടെ എത്തിച്ചത്.  കോടിക്കണക്കിന് (അതോ ലക്ഷകണക്കിനോവർഷങ്ങൾക്ക് മുൻപ്  ഭൂമിയിൽ സ്വൈര-വിഹാരം നടത്തിയിരുന്ന ഏതോ ഒരു ദിനോസറിന്റെ ബാക്കിപത്രമായ ആ അസ്ഥിക്കൂടത്തെ കണ്ണുകളാൽ പലകുറി അളന്നുകൊണ്ട് കുറച്ചു സമയം ഞാൻ അവിടെയുള്ള ഒരു തിണ്ണയിൽ ഇരുന്നു ഇരുത്തം ക്ഷീണം മാറ്റാനും സഹായകമായികുട്ടികൾക്ക്  തികച്ചും ഒരു പുതുമയായിരുന്നു ദിനോസറിന്റെ അസ്ഥികൂടംഅവർ ശരിക്കും അത്ഭുതപ്പെട്ടുപോയി.ആ വലിയ മുറിയിൽ അവർ ഇതിനകം ഓടികളിക്കാൻ തുടങ്ങിയിരുന്നു. ഇതു-പോലുള്ള വിസ്മയിപ്പിക്കുന്ന  കാഴ്ചകളിലൂടെ  സഞ്ചരിച്ച് ഒടുവിൽ മടക്കയാത്രയ്ക്ക് ഒരുങ്ങി. 

നേരം ഇരുട്ടിയിരുന്നുഇന്നും രാത്രി ഭക്ഷണം ഒരു ബന്ധു വീട്ടിൽ നിന്നാണ്രാജുവേട്ടന്റെ  വീട്ടിൽ നിന്നുംമാളിൽ നിന്നിറങ്ങി നേരെ അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു.   അജ്മാനിൽ പോയി സജിയേട്ടനെ കാണാനുണ്ടെന്നും പറഞ്ഞു മൂത്ത ഏട്ടൻ വഴി പിരിഞ്ഞുഞങ്ങൾ നേരെ ഖീസൈസിലെ രാജുവേട്ടന്റെ വീട്ടിലേക്കു പോയിചെന്നപാടെ അടുക്ക-ളയിൽ കയറി മഞ്ജു ചേച്ചിയോട് ചായ വേണമെന്ന് പറഞ്ഞു,അത് കുടിച്ചു ക്ഷീണം മാറ്റി.  ഭക്ഷണത്തിനു മുൻപുള്ള ഇടവേളയിൽ ഇന്ത്യ - ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ടുകാഴ്ചക്കാരെ  ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ദിനേശ്  കാർത്തിക് സിക്സർ അടിച്ച് ഇന്ത്യയെ ജയിപ്പിച്ചുകുറച്ചു കഴിഞ്ഞപ്പോൾ ശ്യാം, ഭാര്യ സവിത, അനിയൻ രാഹുൽ എന്നിവർ കൂടി വന്നുചേർന്നു. സംസാരത്തിനിടെ ആഹാരവും കഴിഞ്ഞു. ആഘോഷങ്ങളൊക്കെ കഴിഞ്ഞ് 10:30 യോടെ വീട്ടിലേക്കു മടങ്ങിഇന്നലത്തേതു പോലെ കുറച്ചു നേരം സംസാരിച്ചിരുന്നുശേഷം 12 മണിക്ക് ഉറങ്ങാൻ കിടന്നുമാനം മുട്ടെ  തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയേയും ഒരു മൈതാനം മുഴുവൻ നിറഞ്ഞു  നിന്നിരുന്ന ദിനോസറിനെയും ഓർത്തുകൊണ്ട്  രാത്രിയിലും നിദ്രാദേവിക്ക്‌ കീഴടങ്ങി.


                                                                                                                                                               തുടരും...

5 അഭിപ്രായങ്ങൾ:

  1. അങ്ങനെ ഈ ഭാഗവും വായിച്ചു :-)

    "അതിനിടയിൽ ഒരു വിശാലമായ ഫുഡ് കോർട്ടിലൂടെ കടന്നു പോയി. ചില്ലു പാത്രങ്ങളിൽ കൊതിയൂറുന്ന വിഭവങ്ങൾ നിരത്തി വച്ചിരിക്കുന്നത് കാണാമായിരുന്നു, എങ്കിലും കാണാത്ത ഭാവത്തിൽ മുന്നോട്ടു നടന്നു. കുട്ടികൾ അത് കൃത്യമായി കണ്ടെങ്കിലും അവരുടെ വിളികൾക്കു ഞങ്ങൾ മുതിർന്നവർ കാത് കൊടുത്തില്ല"

    വെറുതേ ബാലശാപം വാങ്ങിക്കൂട്ടി അല്ലെ :-D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറച്ചൊക്കെ ആകാം, ഇല്ലെങ്കിൽ ട്രൗസർ കീറിപോകും..

      ഇല്ലാതാക്കൂ