പേജുകള്‍‌

അറബികളുടെ നാട്ടിൽ - നാലാം ഭാഗം


മണൽക്കൂനകൾ കേറിയിറങ്ങി ഒരു യാത്ര; ബെല്ലി നൃത്തത്തിന്റെ താളം നെഞ്ചിലേറ്റി, അസ്തമയ സൂര്യന്റെ സൗന്ദര്യം നുകർന്ന് കൊണ്ട് ഒരു രാവിനെ ഉല്ലാസപ്രദമാക്കിയ ഒരു മരുഭൂമിക്കാഴ്ച. ഒപ്പം മണലാരണ്യത്തിന് നടുവിലൂടെ, ഉയർന്നു നിൽക്കുന്ന പാറയിടുക്കിലൂടെ മനസ്സിനെ കെട്ടഴിച്ചുവിട്ട ഒരു യാത്ര...

7 . ആറാം ദിനം: മരുഭൂമിയിലെ ഉല്ലാസരാവ്....      

രാവിലെ എഴുന്നേറ്റു നടക്കാൻ പോയി. ഇന്ന് ഉച്ച വരെ പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ല. അഞ്ചുദിവസം കഴിഞ്ഞിരിക്കുന്നു ദുബായിൽ എത്തിയിട്ട്, എന്നിട്ടും ഇവിടുത്തെ കാഴ്ചകളുടെ പകുതി പോലും കണ്ടു തീർന്നിട്ടില്ല.കാഴ്ചകളുടെ ഒരു അക്ഷയഖനിയാണ് ഈ നാടെന്നു തോന്നിപോയി. പലതും കണ്ടാലും കണ്ടാലും മതി വരാത്ത അത്ഭുതങ്ങൾ നിറച്ച കാഴ്ചകൾ. കാണികളെ വിസ്മയിപ്പിക്കുന്ന അല്ലെങ്കിൽ അമ്പരിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ ഇനിയും കാണാൻ കിടക്കുന്നതേയുള്ളൂ.എല്ലാമൊന്നും കണ്ടു തീർക്കാൻ കഴിയില്ല എന്നുറപ്പായിരുന്നു.കൂടാതെ ഓടിച്ചാടി എല്ലാം പെട്ടെന്ന് കണ്ടു തീർക്കാനും ഞങ്ങൾക്ക് താല്പര്യമില്ലായിരുന്നു. എല്ലാവരുടെയും സമയവും സൗകര്യവും നോക്കി ആസ്വദിച്ച് കാണാൻ പറ്റുന്നവ മാത്രം കാണുക, അല്ലാത്തത് 'ഇനി എന്നെങ്കിലും പറ്റിയാൽ കാണാം' എന്ന് കരുതി മാറ്റി വെയ്ക്കുക.

 ഉച്ചക്ക് ശേഷം ഡെസേർട് സഫാരി (മരുഭൂമിയിലൂടെ ഒരു യാത്ര) പോകാൻ തീരുമാനിച്ചിട്ടുണ്ട്.അമ്മാവനാണ് കൂടെ വരുന്നത്കുട്ടികളെ കൊണ്ട് പോകുന്നില്ലമരുഭൂമിയിലൂടെയുള്ള  കുലുങ്ങി കുലുങ്ങിയുള്ള യാത്ര ചിലപ്പോൾ അവർക്കു ബുദ്ധിമുട്ടായേക്കുംടീവി കണ്ടും  മൊബൈലിൽ കുത്തിയും സമയം തള്ളി നീക്കി.ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ നിന്നിറങ്ങി. സഫാരി ഓപ്പറേറ്റ് ചെയ്യുന്നവരുടെ വാഹനം ഞങ്ങളെ കൂട്ടാനായി വീടിനടുത്തു വരെ  വന്നിരുന്നുഅവരുടെ വാഹനത്തിൽ കയറി ഞങ്ങൾ ഷാർജ നഗരത്തിൽ  നിന്ന് പുറത്തേക്കു പോയിഞങ്ങളെ കൂടാതെ വേറെ 2 ചെറിയ സംഘം കൂടി ഉണ്ടായിരുന്നു അതെ വാഹനത്തിൽ.കുറച്ചു ദൂരം പോയതിനുശേഷം ഇരുവശത്തും മണൽകൂനകൾ നിറഞ്ഞ ഒരിടത്തു ഞങ്ങളെ  ഇറക്കിഞങ്ങളെ പോലെ തന്നെ വേറെയും കുറേ ആളുകൾ പല വാഹനങ്ങളിലായി (പല ടൂർ ഓപ്പറേറ്റർസ് മുഖാന്തിരംഅവിടെ വന്നിറങ്ങിയിരുന്നുഇനിയുള്ള യാത്രമരുഭൂമിയിൽ കൂടിയാണ്അതിനു വേറെ വാഹനം വേണംഅതിനായി എല്ലാവരും കാത്തു നിൽക്കുകയാ-ണ്കുറച്ചു സമയത്തിന് ശേഷം ഞങ്ങൾക്ക് പോകാനുള്ള വാഹനം വന്നുഎല്ലാ വാഹനങ്ങൾ-ക്കും മരുഭൂമിയിലൂടെ യാത്ര ചെയ്യാൻ പറ്റില്ലനല്ല ഭാരം കൂടിയ വാഹനങ്ങൾ വേണംഎന്നാൽ ടയറുകളിൽ അധികം കാറ്റുണ്ടാവാനും പാടില്ലഅങ്ങിനെയുള്ള വാഹനത്തിനു മാത്രമേ പൂഴി-യിൽ താഴാതെ സഞ്ചരിക്കാൻ പറ്റൂഏറ്റവും പിന്നിലാണ് എനിക്കും സൗമ്യക്കും ഇരിപ്പിടം  കിട്ടിയത് (അമ്മാവന് മുൻ സീറ്റ് തന്നെ കിട്ടി). സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ ചെരിഞ്ഞുംകുത്തനെ കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും ഒക്കെ  വാഹനം ഞങ്ങളെയും  കൊണ്ട് മണലാരണ്യത്തിലൂടെ കുതിച്ചു.ചിലപ്പോൾ, വാഹനം തല കീഴായി മറിയുമോ എന്ന് പോലും ആശങ്കപ്പെട്ടുഉയരം തീരെ കുറഞ്ഞ വാഹനമായതിനാൽ തല മുകളിൽ  ചെന്നിടി-ക്കാതിരിക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടുഅങ്ങോട്ടുമിങ്ങോട്ടും തെറിച്ചുകൊണ്ടാണ് യാത്ര. ഇതൊന്നു തീർന്നു കിട്ടിയാൽ മതിയെന്നായിചിലർ  യാത്രയിൽ ഛർദ്ദിക്കാനുള്ള സാധ്യത-യുണ്ട്പ്രത്യേകിച്ച് കുട്ടികൾ (സാധ്യത മാത്രം).  അല്പസമയത്തിനകം ഞങ്ങൾ ക്യാമ്പിൽ ചെന്നിറങ്ങി.


വാഹനത്തിൽ വളഞ്ഞു ചുരുണ്ടി കൂടിയിരുന്ന ('എന്ന അക്ഷരം പോലെയായിരുന്നു ഞാൻ ഇരുന്നത്എനിക്ക്, പുറത്തിറങ്ങി കൈയ്യും കാലും ഒന്ന് നിവർത്തിയപ്പോഴാണ് ആശ്വാസമായ-ത്പൂഴിയിലൂടെ കുലുങ്ങി കുലുങ്ങി വന്ന ഒരുപാടു പേരുണ്ടായിരുന്നു അവിടെമരുഭൂമിയിലെകപ്പലായ ഒട്ടകങ്ങളെ അവിടെ സഫാരിക്കായി നിർത്തിയിട്ടുണ്ടായിരുന്നുഒരാൾ വന്നിട്ട്  അറബികളെ പോലെ തലയിൽ തുണി ചുറ്റിസംഗതി കൊള്ളാം  എന്ന് എനിക്ക് തന്നെ  തോന്നിയെങ്കിലും കാശു കൊടുക്കണം എന്ന് പറഞ്ഞപ്പോൾ (അതെനിക്കിഷ്ടമായില്ല  ഏർപ്പാട്  സ്നേഹപൂർവ്വം നിരസിച്ചുക്യാമ്പിൽ കയറി അതിന്റെ ചുമതല വഹിക്കുന്നവരോട്എങ്ങിനെയാണ്എന്താണ് പരിപാടി എന്നൊക്കെ അന്വേഷിച്ചുഞങ്ങൾക്ക് കാണിച്ചു തന്ന  ഇരിപ്പിടത്തിൽ ചെന്നിരുന്നുനിലത്തു തലയിണ വച്ചിട്ടാണ് ഇരിക്കുന്നത്മുന്നിൽ ഒരു നീള-ത്തിലുള്ള മേശയുണ്ടാകും അവിടെ നമ്മുടെ സാധനങ്ങൾ വെക്കുകയോഭക്ഷണം കഴിക്കാൻ ഉപയോഗിക്കുകയോ ഒക്കെ ചെയ്യാംകലാപരിപാടികളും ഭക്ഷണവും (ഇതെങ്കിലും നേരത്തെ തുടങ്ങിയിരുന്നെങ്കിൽതുടങ്ങാൻ ഇനിയും സമയം ഉണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങൾ എഴുന്നേറ്റ്  പുറത്തിറങ്ങിഅതിനിടയിൽ ഒരു മലയാളി കുടുംബത്തെ പരിചയപ്പെട്ടുഅവരും ഞങ്ങളുടെവാഹനത്തിൽ ഉണ്ടായിരുന്നവരാണ്അറബിക്കുപ്പായം ധരിച്ചു ഫോട്ടോ എടുക്കാനുള്ള  സംവിധാനം അവിടെ ഉണ്ടായിരുന്നുഒരു ആഗ്രഹത്തിന്റെ പുറത്ത്നാറിയിട്ടു അടുക്കാൻ  പറ്റാത്തതായിട്ടു കൂടി   വേഷം ധരിച്ച് ഒന്ന് രണ്ടു ഫോട്ടോ എടുത്തു (അടുത്ത കാലത്തൊ-ന്നും ഇത്രയും നാറ്റമുള്ള ഒരു കുപ്പായം ഞാൻ കണ്ടിട്ടില്ല...ഹോ...ഓർക്കുമ്പോൾ തന്നെ  രോമാഞ്ചം..!!.).    


അത് കഴിഞ്ഞ് ക്യാംപിന് പുറത്തിറങ്ങിപാക്കേജ് പ്രകാരം ചെറിയ ദൂരത്തേക്ക് ഒട്ടകപുറത്തേ-റിയുള്ള യാത്ര സൗജന്യമാണ്അതിനുള്ള വരിയിൽ (Queue) നിന്നുഒരു ഒട്ടകത്തിന്റെ  പുറത്തു 2 പേർക്കു കയറാംഒട്ടകമുണ്ട് സഫാരിക്ക്സഞ്ചരിക്കുന്ന ദൂരമാണെകിൽ തീരെ  കുറവ്അതിനാൽ തന്നെ വരിയിലെ കാത്തുനിൽപ്പ്‌ മുഷിപ്പിച്ചില്ല. ഒട്ടകം നിലത്തിരുന്നാലേ  നമുക്കതിന്റെ പുറത്തു കയറാൻ പറ്റൂഞാൻ കയറുന്നതിനു മുൻപേ ഒട്ടകം  എഴുന്നേറ്റതിനാൽ വീണ്ടും അതിനെ ഇരുത്തിയതിനുശേഷമാണ് ഞാൻ കയറിയത്മറു  ഭാഗത്തേക്ക് കാലെടുത്തു വെക്കാൻ നന്നേ കഷ്ടപ്പെട്ടുഎന്റെ തുടയിലെ പേശ്ശി വേദനിച്ചുഇരുന്നതിന്റെ സുഖം അറിയുന്നതിന് മുൻപ് ഇറങ്ങാറായി.ഒട്ടകം ഇരിക്കുമ്പോൾ ശരിക്കും  പിടിച്ചിരുന്നില്ലെങ്കിൽ മൂക്കും കുത്തി താഴെ വീഴും (പിടിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്)പെട്ടന്നായിരിക്കും അത് മുൻകാൽ മടക്കി ഇരിക്കുന്നത്കയറിയത് പോലെ ഇറങ്ങാനും കഷ്ടപ്പെട്ടുഇനിയും സമയം കുറെ ബാക്കിയുണ്ട്അതിനാൽ തൊട്ടടുത്തുള്ള  മണൽക്കൂനയിലേക്ക് ഞങ്ങൾ ഓടിക്കയറിഷൂ ഇട്ടു നടക്കാൻ തീരെ എളുപ്പമല്ലായിരുന്നുഅവിടെ കുറച്ചു സമയം ഓടിക്കളിച്ചു. മരുഭൂമിയിലെ സൂര്യാസ്തമയത്തിന് വല്ലാത്തൊരു മനോഹാരിതയായിരുന്നു. മണലിൽ കിടന്നും ഇരുന്നും ചാഞ്ഞും ചെരിഞ്ഞും അമ്മാവൻ  ഞങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്നു (ഗ്ലാമർ കൂടിയാൽ എന്ത്  ചെയ്യാൻ..!). കുറച്ചകലെയായി പറന്നുയരുന്ന വിമാനത്തിന്റെ ദൃശ്യം അസ്തമയസൂര്യന്റെ  പശ്ചാത്തലത്തിൽ ക്യാമറ കണ്ണുകളാൽ ഒപ്പിയെടുക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും വിജയിച്ചില്ല എന്ന് മാത്രമല്ല അത്രയും നല്ലൊരു കാഴ്ച പിടിച്ചെടുക്കാൻ പറ്റാത്തതിൽ നിരാശ തോന്നുകയും ചെയ്തു. ആ മണൽക്കൂനയിൽ നിന്നാൽ അകലങ്ങളിലായി വേറെയും കൂടാരങ്ങൾ കാണാമായിരുന്നു. 




ഞങ്ങളുടെ ടൂർ ഓപ്പറേറ്ററെ പോലെ പലരും മരുഭൂമിയിൽ ക്യാമ്പുകൾ നടത്തുന്നുണ്ട് എന്ന് മനസ്സിലായി. ഈ രാജ്യത്തിൻറെ ഏറ്റവും വലിയ വരുമാനസ്രോതസ്സുകളിലൊന്ന് വിനോദസഞ്ചാരം തന്നെയാണ്. സഞ്ചാരികൾക്ക് എല്ലാത്തരം കാഴ്ചകളും സമ്മാനിക്കാൻ ഇവർ മത്സരിക്കുകയാണ്. ആർക്കു വേണമെങ്കിലും ഇവിടെ ബിസിനസ് തുടങ്ങാം, പക്ഷെ ലൈസൻസ് ഏതെങ്കിലും അറബിയുടെ പേരിലായിരിക്കണം എന്ന് മാത്രം. എന്നാൽ ഫ്രീ സോണിൽ വിദേശിക്കും 100 % നിക്ഷേപം നടത്താം.

മണലിലൂടെ നിരങ്ങിയിറങ്ങാൻ കുറെ ശ്രമിച്ചെങ്കിലും നടന്നില്ല (എങ്ങിനെയാണ് ആൾക്കാർ  ഇതൊക്കെ എളുപ്പത്തിൽ ചെയ്യുന്നതെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തു).  നിരാശ ഞാൻ  തീർത്തത് രണ്ടുമൂന്നുവട്ടം മണൽക്കൂനയിലേക്ക് ഓടിക്കയറിയും ഇറങ്ങിയുമാണ്. 6  മണിയോടെ തിരിച്ചു ക്യാമ്പിൽ വന്നുചായ കുടിച്ചുഅല്പസമയത്തിനകം ജ്യൂസ് കിട്ടിതിന്നാൻ സ്നാക്ക്സ് കിട്ടിഅതും കഴിച്ചുകൊണ്ടിരിക്കുബോൾ പരിപാടികൾ തുടങ്ങിആദ്യം  തന്നെ ബെല്ലി ഡാൻസായിരുന്നുഹിന്ദി പാട്ടിന്റെ (ഇന്ത്യൻ സന്ദർശകർ കൂടുതലായതിനാലായിരിക്കാം ഇന്ന് ഹിന്ദി പാട്ട് ഉപയോഗിച്ചത്) താളത്തിനനുസൃതമായി  നർത്തകി അരക്കെട്ടു ചലിപ്പിച്ചു കൊണ്ടാണ് നൃത്തംമനോഹരമായി  സ്ത്രീ നൃത്തം ചെയ്തുആൾക്കാർ കരഘോഷം മുഴക്കിഅവർ പോയതിനു ശേഷം വേറൊരു സുന്ദരി വന്നുആദ്യം  വന്നവളേക്കാൾ മനോഹരമായി ഇവർ തന്റെ അരക്കെട്ടു ചലിപ്പിച്ചു താളാത്മകമായി  നൃത്ത-മാടിപശ്ചാത്തലത്തിൽ മുഴങ്ങുന്ന വാദ്യോപകരണങ്ങളുടെ താളത്തിന് അനുസൃതമായാണ്  ഇവർ നൃത്തം ചെയ്തത്. ഓരോ ഭാഗത്തേക്കും തിരിഞ്ഞു നിന്ന് കണികളോട് പ്രോത്സാഹിപ്പിക്കാൻ അവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആൾക്കാരുടെ ആരവത്തിനനുസരിച്ച് ചടുലമായി അവർ ചെയ്തുകൊണ്ടിരുന്നു. നൃത്തം അവർ പോയതിനു ശേഷം കുടപോലുള്ള വേഷം ധരിച്ച രണ്ടുപേർ വന്നു നൃത്തം തുടങ്ങിദീപങ്ങൾ കൊണ്ടലങ്ക-രിച്ച വേഷങ്ങൾ ഓരോന്നായി കറക്കികൊണ്ടു അവരുടെ പ്രകടനം കാണികളുടെ പ്രീതി പിടിച്ചു പറ്റി. ഇരുട്ടായതിനാൽ ദീപങ്ങൾ കറങ്ങുമ്പോൾ കാണാൻ നല്ല ഭംഗിയായിരുന്നു, തികച്ചും നയനാനന്ദകരമായ അനുഭവം. അത് കഴിഞ്ഞു തീനാളം കൊണ്ടുള്ള പ്രകടനമായിരു-ന്നുതികച്ചും അപകടമായ  ഇനം കണ്ടു കൊണ്ടിരിക്കാൻ ഇത്തിരി പേടിയുണ്ടായിരുന്നുഅയാൾ കാണികളെ കൂടെ കളിയ്ക്കാൻ ക്ഷണിക്കുകയുംഒന്നു രണ്ടു പേർ അതിന്  തയ്യാറാവുകയും ചെയ്തു

ഇടയ്ക്ക് ഞാനും അമ്മാവനും പോയി ഹുക്ക വലിച്ചുപഴങ്ങളുടെ ചാറുകൾ നിറച്ച ഹുക്കകൾ ആയിരുന്നു അത്പുക വലിച്ചു വിടാൻ ആദ്യമൊന്നും എനിക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല  പുക തൊണ്ടയിൽ കുടുങ്ങി ചുമച്ചു കുളമാക്കുകയും ചെയ്തുപക്ഷെ കുറച്ചു സമയത്തെ   ശ്രമത്തിനു ശേഷം ഞാനും പുകച്ചുരുളുകൾ വായുവിലേക്ക് തുറന്നുവിടാൻ പഠിച്ചു. ഒരു പതിനഞ്ച് മിനിറ്റോളം ഞങ്ങൾ മാറി മാറി ഹുക്ക വലിച്ച് പുകച്ചുരുളുകളെ വായുവിലേക്ക് ഊതിവിട്ടു. 8 മണിയോടെ അത്താഴം വിതരണം ആരംഭിച്ചുഇന്ത്യനും വിദേശിയും ഒക്കെ കൂടിച്ചേർന്ന ആഹാരമായിരുന്നുഎന്നതിനാൽ കഴിക്കാൻ ബുദ്ധിമുട്ടു തോന്നിയില്ല.ആഹാരം  കഴിഞ്ഞു കുറച്ചുസമയത്തിനുശേഷം മടക്കയാത്ര തുടങ്ങി. വീണ്ടും ചാടി ചാടിയുള്ള യാത്ര,  പക്ഷെ ഇത്തവണ വേഗം റോഡിലേക്കെത്തികുറച്ചു നേരം വീട്ടിലേക്ക്  പോകാനുള്ള വാഹന-ത്തിനു വേണ്ടി കാത്തു നിന്നുവാഹനമിറങ്ങി നടക്കുന്ന വഴിക്കു അവിടെ കണ്ട A T M - കയറി നാട്ടിലെ HDFC കാർഡ് ഉപയോഗിച്ച് 200 AED എടുത്തു9 : 30 യോടെ വീട്ടിൽ
തിരിച്ചെത്തിയാത്രയെപ്പറ്റി എല്ലാവരോടും വിവരിച്ചു10 മണിക്ക് വേറൊരു മച്ചുനിയനായ  അരുണേട്ടന്റെ വീട്ടിൽ പോയിഏട്ടന്മാരും അമ്മാവനും സൗമ്യയും കുട്ടികളും ഉണ്ടായിരുന്നുഅവിടെ നിന്ന് സ്വാദിഷ്ടമായ കപ്പപുഴുക്കു കഴിച്ചു.1 മണിക്കൂറോളം കത്തിയടിച്ചിരുന്നുഅതിനുശേഷം തിരിച്ചു വന്നുപതിവ് സമയമായ 12 മണിക്ക് ഉറങ്ങാൻ കിടന്നുതലകീഴായി  മറിക്കുന്ന മരുഭൂമി യാത്രയും കരളിൽ ഒരു കുളിർമ പടർത്തുന്ന ബെല്ലി നൃത്തവും  ഓർത്തോർത്തു കിടന്നുഅതിനിടയിൽ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ  ഉറക്കത്തിനു കീഴടങ്ങി.

8 . ഏഴാം ദിനം: മരുഭൂമികൾക്ക് നടുവിലൂടെ, മലയടിവാരത്തിലൂടെ...

രാവിലെത്തന്നെ പാർക്കിൽ തവണ പ്രദക്ഷിണം വച്ചു. നടക്കുന്നതിനിടയിൽ മലയാളത്തിലെ ചില പുസ്തകങ്ങളെപ്പറ്റിയും കഥകളെപ്പറ്റിയും ഞാനും മണിയേട്ടനും സംസാരിച്ചുകൊണ്ടിരുന്നുഇന്ന് വെറുതെ ഒരു യാത്ര പോകാമെന്നാണ് ഏട്ടൻ പറഞ്ഞത്ഷാർജയിൽ നിന്ന് ഫുജൈറ  ഭാഗത്തേക്കാണ് യാത്രപ്രത്യേകിച്ച് ഒന്നുംകാണാനല്ല,  കാറിൽ വെറുതെ കുറെ ദൂരം യാത്ര  ചെയ്തു പോവുക എന്നിട്ടു തിരിച്ചു പോരുകഅതായിരുന്നു ഉദ്ദേശ്യംകുറച്ചു സമയത്തെ  യാത്രക്ക് ശേഷം മരുഭൂമിയിലേക്ക് പ്രവേശിച്ചുഇരു ഭാഗത്തും കണ്ണെത്താത്താദൂരത്തേക്കു  പരന്നു കിടക്കുന്ന മരുപ്രദേശംഒരു ചിത്രകാരൻ തന്റെ ക്യാൻവാസിൽ അലസതയോടെ  വരച്ച വരകൾ പോലെ ഉയർന്നും താഴ്ന്നും കിടക്കുന്ന ഭൂമിമരുഭൂമിയുടെ ഈ കാഴ്ചയ്ക്കും  അതിന്റെതായ ഒരു വശ്യതയുണ്ടെന്നെനിക്കു  മനസ്സിലായി.കാറ്റൊന്ന് ആഞ്ഞുവീശിയാൽ  മുന്നിലുള്ള ചിത്ര പാടെ മാറുംനേരത്തെ കണ്ട മണൽകൂനകൾ ചിലപ്പോൾ അപ്രത്യക്ഷമായി-ട്ടുണ്ടാകുംപുതുതായിചിലത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവുകയും ചെയ്യുംസ്ഥിരമായ ഒരു  രൂപമില്ലാത്ത എന്നാൽ അരൂപമല്ലാത്തപ്രകൃതിയുടെ വികൃതി തന്നെയാണ്  മരുഭൂമികൾ എന്ന് നിസ്സംശയം പറയാംപലനിറങ്ങളിലായിപലരൂപത്തിലും ഭാവത്തിലും കണ്ണെത്താദൂര-ത്തോളം പരന്നുകിടക്കുന്ന മരുഭൂമിയെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കിക്കൊണ്ടിരുന്നുദൂരം കഴിയുന്തോറും മരുഭൂമിയുടെ സ്വഭാവം മാറിക്കൊണ്ടിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നുഅങ്ങിങ്ങായി ചെറിയ ചെറിയ കുന്നുകൾ കാണാൻ തുടങ്ങി.പാറകൾ നിറഞ്ഞ കുന്നുകൾപതുക്കെ പതുക്കെ അവയുടെ വലുപ്പം കൂടാൻ തുടങ്ങികണ്മുന്നിൽ കാണുന്നത് കുന്നുകൾ  മാത്രം എന്നായി. 


ഇരുവശവും വലിയ പാറക്കല്ലുകൾ നിറഞ്ഞ മലകൾ, അതിനിടയിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ സഞ്ചാരം.  മലകളിലൊക്കെ വെള്ളമൊഴുകി വന്ന പാടുകൾ ഉണ്ടായിരുന്നുദുബായിൽ വല്ലപ്പോഴുമാണ് മഴ പെയ്യുന്നത്,പക്ഷെ നല്ലൊരു മഴ പെയ്താൽ  മലകളിൽ നിന്ന് ശക്തിയായി ഒഴുകിവരുന്ന വെള്ളത്തിൽ താഴെ റോഡരുകിൽ നിർത്തിയിട്ടുണ്ടാവുന്ന  കാറുകളൊക്കെ ഒലിച്ചു പോകാറുണ്ടെന്നു അമ്മാവൻ പറഞ്ഞപ്പോൾ ആദ്യം എനിക്ക് അവിശ്വ-നീയമായി തോന്നിവെള്ളം കുത്തിയൊലിച്ചു വരാൻ മാത്രം വലുപ്പമുള്ള മലകളല്ല ഇവയിലൊന്നുപോലുംപക്ഷെ വെള്ളം ഒഴുകിയ പാടുകൾ കണ്ടപ്പോൾ നേരത്തേ പറഞ്ഞത്  ശരിയായിരിക്കാമെന്നു തോന്നിഎല്ലാ മലകളിൽ നിന്നും വെള്ളം ഒരുമിച്ചു ഒഴുകി വന്നാൽ  ഒരു മഹാപ്രവാഹം തന്നെ രൂപപ്പെടാൻ സാധ്യതയുണ്ട്എത്രയോ ദൂരം  മലകൾ ഞങ്ങൾക്ക് സമാന്തരമായി ഉണ്ടായിരുന്നുനോക്കുന്നിടത്തെല്ലാം  മലകളായിരുന്നുമലകളുടെ താഴെ  മണലിനു ചുവന്ന നിറമായിരുന്നുഒരേ സ്ഥലത്തു തന്നെ പലനിറത്തിൽ മണലാരണ്യങ്ങൾ  കാണാൻ സാധിക്കുംകുറെ ദൂരം പോയപ്പോൾ, മുന്നിൽ ദൂരെയായി ഒരു മലയിൽ ആരോ          U യുടെ പതാക വലുതായി വരച്ചു വരച്ചിരിക്കുന്നത് കണ്ടുവളരെ ദൂരത്തു നിന്ന് തന്നെ  യാത്രക്കാർക്ക് കാണാൻ പാകത്തിനാണ് അതിന്റെ കിടപ്പ് . അതും കഴിഞ്ഞു പിന്നെയും  മുൻപോട്ടു പോയപ്പോൾ വലിയൊരു ടണലിലേക്കു ഞങ്ങൾ എത്തപ്പെട്ടുദുബായിലെ ഏറ്റവും വലിയ ടണൽ റോഡാണിത്.വഴി കാണാനായി ടണലിനകത്ത് ഇരുവശത്തുമായി വിളക്കുകൾ വച്ചിട്ടുണ്ട്അതിന്റെ കൂടെ വേഗത പിടിച്ചെടുക്കുന്ന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ടണലിനകത്തുകൂടെയുള്ള യാത്ര ഏതാനും നിമിഷങ്ങൾ നീണ്ടു നിന്നു.അത് കഴിഞ്ഞു നല്ലൊരു ഇറക്കമായിരുന്നുവളഞ്ഞു പുളഞ്ഞുള്ള റോഡിലൂടെ കുത്തനെയുള്ള ഇറക്കം

ദുബായിലോ ഷാർജയിലോ ഉള്ള ആഡംബരം തീരെ കാണാൻ കഴിയില്ല  സംസ്ഥാനത്ത്അംബരചുംബികളായ കെട്ടിടങ്ങൾ ഒന്ന് പോലും കണ്ടില്ല വഴിയിലൊരിടത്തുംകുറെ ഒഴിഞ്ഞസ്ഥലങ്ങൾകൂടുതലും മരുഭൂമികൾചില കൃഷിയിടങ്ങൾ  എന്നിവ മാത്രമായിരുന്നു  കണ്ടിരുന്നത്അപൂർവ്വം ചില സർക്കാർ സ്ഥാപനങ്ങൾ കണ്ടു. റാസ്-അൽ-ഖൈമയിലെ താമസക്കാർക്കും എളുപ്പം എത്തിപ്പെടാൻ കഴിയുന്ന സ്ഥലമാണിവിടംഅതിനാ-ലാണ് ചില സർക്കാർ കാര്യാലയങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്കുറെ കഴിഞ്ഞപ്പോൾ  കുട്ടികൾക്ക് വിശക്കാൻ തുടങ്ങി.വഴിയിലെ ഒരു കടയിൽ നിന്ന് ബിസ്ക്കറ്റ്,ജ്യൂസ് ഒക്കെ വാങ്ങി കഴിച്ചുകൊണ്ട് യാത്ര തുടർന്നു.


ഞങ്ങൾ  ഒരു  ചെറിയ  പട്ടണത്തിലേക്കു  പ്രവേശിച്ചു.  ഇവിടുത്തെ ഷെയ്ഖിന്റെ വീട്  അതിനിടയിൽ കണ്ടുചിലയിടങ്ങളിൽ  റോഡിന്റെ കാര്യത്തിൽ സംശയം തോന്നിയപ്പോൾ വഴിയിൽ കണ്ട ആൾക്കാരോട് ചോദിച്ച് കൃത്യമായ വഴി മനസ്സിലാക്കി ഒടുവിൽ ഞങ്ങൾ ഫുജൈറയിൽ എത്തിഇവിടെ കാണാനായി പ്രത്യേകിച്ച് ഒന്നുമില്ലഒരു ബീച്ച് അല്ലാതെബീച്ചിനരികിൽ കാർ നിർത്തികുറച്ചു സമയം കടലിന്റെ ഭംഗി ആസ്വദിച്ച് അവിടെ നിന്നു.കുട്ടികൾ മണലിൽകളിച്ചു. ദുബായിൽ ഒരിടത്തും ആർത്തിരമ്പുന്ന തിരമാലകൾ  കാണാൻ കഴിഞ്ഞതേയില്ലഇവിടെയും അതുപോലെയായിരുന്നു. ശാന്തമായി കിടക്കുന്ന  അറബിക്കടൽദൂരെ ഒരു കപ്പൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. സമയം ഉച്ചയായിഭക്ഷണം കഴിക്കാൻ സമയമായിഅവിടെ കണ്ട ഒരു തലശ്ശേരി ഹോട്ടലിൽ കയറി എല്ലാവരും  ബിരിയാണി കഴിച്ചുഇനി വേറെയൊന്നും പ്രത്യേകിച്ച് കാണാനില്ലാത്തതിനാൽ മടങ്ങാൻ  തീരുമാനിച്ചു;  വന്നവഴിയിൽ കൂടെ തന്നെ.യാത്രാക്ഷീണവും നിറഞ്ഞ വയറും കാരണം  മിക്കവരും ഉറങ്ങാൻ തുടങ്ങികുറെ നേരം പുറംകാഴ്ചകൾ കണ്ടിരുന്നെങ്കിലും എപ്പോഴോ  അറിയാതെ ഇത്തിരി നേരം മയങ്ങിപ്പോയി.കണ്ണ് തുറന്നപ്പോൾ കണ്ടത് വിശാലമായ മണലാര-ണ്യമാണ്‌. നേരത്തെ പറഞ്ഞത് പോലെ മഞ്ഞയും ചുവപ്പും വെളുപ്പും നിറങ്ങൾ ഉള്ള മണലാര-ണ്യങ്ങൾപതുക്കെ പതുക്കെ ഞങ്ങൾ ഷാർജയിലേക്ക് പ്രവേശിച്ചു.പിന്നെയും കുറച്ചു  കഴിഞ്ഞപ്പോൾ ഉയർന്ന കെട്ടിടങ്ങൾ കാണാൻ തുടങ്ങി.സച്ചിന്റെ ബാറ്റിംഗ് കണ്ടു ത്രസിച്ചു  നിന്ന ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം കടന്നു ഞങ്ങൾ താമസസ്ഥലത്തേക്ക് പ്രവേശിച്ചുപാർക്കിങ്ങിനായി കുറച്ചു നേരം കറങ്ങിഇവിടെ അനുവദിച്ച സ്ഥലത്തു മാത്രമേ വാഹനം നിർത്തിയിടാൻപാടുള്ളൂഇല്ലെങ്കിൽ ഭീമമായ പിഴ ഒടുക്കേണ്ടി വരും

മണിയോടെ വീട്ടിലെത്തി പക്ഷെ താക്കോൽ എടുക്കാൻ മറന്നതിനാൽ തൊട്ടടുത്തുള്ള  മച്ചുനിയന്റെ വീട്ടിൽ പോയിരുന്നുപിന്നീട് ഏട്ടത്തിയമ്മ വന്നതിനുശേഷം സന്ധ്യയോടെ  ഞങ്ങൾ വീട്ടിലേക്കു മടങ്ങിരാത്രി വേറൊരു മച്ചു (ബിനിൽഅബുദാബിയിൽ നിന്ന് വന്നുമൂത്ത ഏട്ടനും എത്തികുറെ നേരം സംസാരിച്ചു കൊണ്ടിരുന്നുതൊട്ടടുത്ത വീട്ടിൽ  താമസിക്കുന്ന ബന്ധു കൂടിയായ ശ്രീജുവും ഭാര്യയും വന്നു. ഇടയ്ക്കു അവരുടെ വീട്ടിലും ഒരു ഹ്രസ്വസന്ദർശനം നടത്തി. അതിനിടയിൽ ഷാർജയിൽ തന്നെ താമസിക്കുന്നഎന്റെ  ബന്ധുക്കളും സഹപാഠികളുമായിരുന്ന സൂരജ്രാംപ്രസാദ്‌ എന്നിവർ എന്നെ കാണാനായി  വന്നുഭയങ്കര സന്തോഷമായി പരസ്പരം കണ്ടപ്പോൾ. കുറെ കാലത്തിനുശേഷമാണ് അവരെയൊക്കെ കാണുന്നത്. കുറച്ചു നേരം സംസാരിച്ചു നിന്നു, രാത്രി കറങ്ങാൻ  പോകാമെന്നു അവർ പറഞ്ഞെങ്കിലും ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.അവർ പോയതിനു ശേഷം ഞങ്ങൾ വൈകുവോളം ചീട്ടു കളിച്ചുകുറേക്കാലത്തിനുശേഷമാണ് ഞാൻ ചീട്ട്  കളിക്കുന്നത്,അതിന്റെ ഒരു ഉത്സാഹം എനിക്കുണ്ടായിരുന്നുഏറെ വൈകി 2:3ക്കാണ്  ഉറങ്ങാൻ കിടന്നത്കളിയിൽ തോറ്റെങ്കിലും ഏറെക്കാലത്തിനുശേഷം ചീട്ടുകളിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ ഞാൻ മയക്കത്തിലേക്ക് പ്രവേശിച്ചു.

                                                                   
                                                                                                                                                                             തുടരും...

1 അഭിപ്രായം:

  1. "പക്ഷെ നല്ലൊരു മഴ പെയ്താൽ ഈ മലകളിൽ നിന്ന് ശക്തിയായി ഒഴുകിവരുന്ന വെള്ളത്തിൽ താഴെ റോഡരുകിൽ നിർത്തിയിട്ടുണ്ടാവുന്ന കാറുകളൊക്കെ ഒലിച്ചു പോകാറുണ്ടെന്നു അമ്മാവൻ പറഞ്ഞപ്പോൾ ആദ്യം എനിക്ക് അവിശ്വസനീയമായി തോന്നി"

    ശരിക്കും..... ഇതൊന്നുമല്ല മനസിലുള്ള മുൻവിധികൾ.....

    മറുപടിഇല്ലാതാക്കൂ