പേജുകള്‍‌

അറബികളുടെ നാട്ടിൽ - ഒന്നാം ഭാഗം


                                                       "ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്..."


                                                                                           നന്ദി:

ദുബായിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് വേണ്ട എല്ലാ പിന്തുണയും തന്ന, അവിടെ ചെന്നിറങ്ങിയത് മുതൽ തിരിച്ചു നാട്ടിലേക്കു വരുന്നത് വരെ ഞങ്ങളെ കരുതലോടെ കൂടെ ചേർത്ത് നിർത്തിയ, എല്ലാ  സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും  എല്ലാത്തിനുമുപരി യാത്ര മംഗളകരമാക്കി തീർത്ത സർവ്വേശ്വരനും...

                                                                                       മുഖവുര

ഒരു കഥയോ ലേഖനമോ പ്രതീക്ഷിച്ച്‌ എന്റെ പുതിയ സംരംഭം വായിക്കാൻ പോകുന്ന എന്റെ മാന്യ സുഹൃത്തക്കളോട് ഒരു വാക്ക്:-
പതിവായി ഡയറി എഴുതുന്ന ശീലം വർഷങ്ങളായി എനിക്കുണ്ട്. അന്നന്നത്തെ കാര്യങ്ങൾ ചെറുതായി, ഒരു പക്ഷെ ആർക്കും വായിച്ചാൽ മനസ്സിലാക്കാൻ പോലും പറ്റാത്ത രീതിയിൽ ഞാൻ ഡയറിയിൽ എഴുതിവെയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ കുടുംബസമേതം ദുബായിലേക്ക് പോയപ്പോഴും യാത്രയെപ്പറ്റിയും അവിടെ കണ്ടതും കേട്ടതുമായ അനുഭവങ്ങളെപ്പറ്റിയും പതിവുപോലെ ഞാൻ ഡയറിയിൽ എഴുതിയിരുന്നു. 'ദുബായ് യാത്രയെപ്പറ്റി ഒരു ലേഖനം പ്രതീക്ഷിക്കുന്നുഎന്ന് എന്റെ സുഹൃത്ത് മഹേഷ് പറഞ്ഞ-പ്പോഴാണ് എന്തുകൊണ്ട് എന്റെ യാത്രാനുഭവങ്ങൾ നിങ്ങളുമായി പങ്കുവെച്ചുകൂടാ എന്ന് ഞാൻ ചിന്തിച്ചത്. അത് പ്രകാരം ഡയറിക്കുറിപ്പുകളിൽ പറഞ്ഞു വെച്ചിരിക്കുന്ന കാര്യങ്ങളെ ഇത്തിരികൂടി നീട്ടിയും പരത്തിയും ഏതാനും ചിത്രങ്ങൾ സഹിതം ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. ബാംഗ്ലൂരിൽ നിന്ന് ദുബായിലേക്കുള്ള യാത്രയും അവിടെ ചെന്നിറങ്ങിയതു മുതൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് കുറിപ്പുകൾ. ഓരോ ദിവസവും വേർതിരിച്ചു കൊണ്ടാണ് ഞാൻ എഴുതിയതും. ഇവിടെ അതിശയോക്തി കലർത്തുന്ന പ്രയോഗങ്ങളോ സാഹിത്യത്തിൻറെ അതിപ്രസരങ്ങളോ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഒരു പക്ഷെ വായനയുടെ ഇടയിൽ പലപ്പോഴും മുഷിച്ചിലും ഇഴച്ചിലും അനുഭവപ്പെട്ടേക്കാം; നിങ്ങളെ വേണ്ട രീതിയിൽ രസിപ്പിക്കാൻ കുറിപ്പുകൾക്ക് കഴിഞ്ഞെന്നും വരില്ല. അതിനൊക്കെ, മുൻകൂറായി ഞാൻ നിങ്ങളോടു ക്ഷമാപണം നടത്തുന്നു. എങ്കിലും എഴുതി തെളിയാത്ത, എഴുതാൻ ഇഷ്ടമുള്ള നിങ്ങളുടെ സുഹൃത്തിനു നിങ്ങൾ തരുന്ന സ്നേഹവും പിന്തുണയും മാത്രമാണ് ഏറ്റവും വലിയ ഊർജ്ജം. ഊർജ്ജം നിലനിർത്താൻ നിങ്ങളുടെ അനുഗ്രഹം തുടർന്നും എനിക്കുമേൽ വർഷിച്ചു കൊണ്ടിരിക്കണം. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം, അത് എന്റെ എഴുത്തിനും ഭാഷയ്ക്കും കൂടുതൽ ശുദ്ധിയും തെളിമയും നൽകട്ടെ. വിശ്വാസത്തോടെ ഞങ്ങളുടെ ആദ്യ വിദേശ യാത്രാനുഭവങ്ങൾ ഞാൻ നിങ്ങൾക്കു മുന്നിൽ സാദരം സമർപ്പിക്കുന്നു; അനുഗ്രഹിച്ചാലും ആശിർവദിച്ചാലും...


1 . സ്വപ്നനഗരിയിലേക്ക് ഒരു പറന്നിറങ്ങൽ...


 ടാക്സി വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങിയിട്ട് കുറച്ചേറെ നേരമായി. 5 മണിയോടു കൂടി എത്തിയാൽ മതിയാകും, എങ്കിലും റോഡിലെ തിരക്ക് പേടിച്ചു 3 മണി കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങിഅലസമായി പുറത്തേക്കു നോക്കിയിരിക്കുന്നതി-നിടയിൽ അധികം ദൂരെയല്ലാതെ താഴ്ന്നു പറന്നു കൊണ്ടിരുന്ന വിമാനം ലക്ഷ്യം അടുക്കാ-റായി എന്നോർമ്മിപ്പിച്ചുഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് പോലൊരു വിമാനം  ഞങ്ങളേയും വഹിച്ചു കൊണ്ട് അറബിക്കടലിനുമപ്പുറത്തേക്കു പറക്കുമല്ലോ എന്ന ചിന്ത  മനസ്സിനെ ത്രസിപ്പിച്ചുപ്രതീക്ഷിച്ചതിലും നേരത്തെ തന്നെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാന-ത്താവളത്തിലെത്തിചെക്ക് ഇൻ , എമിഗ്രേഷൻസെക്യൂരിറ്റി ചെക്ക് എന്നീ നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ കഴിഞ്ഞു.തുടർന്ന് നേരം കളയാനായി വെറുതെ  അകത്തുള്ള  കടകൾക്കു (എന്ന്  പറഞ്ഞാൽ  ഗേറ്റിന്  തൊട്ടടുത്തുള്ളമുന്നിലൂടെ അങ്ങോട്ടു-മിങ്ങോട്ടും നടന്നു'മോൾ വിശക്കുന്നു' എന്ന് പറഞ്ഞപ്പോൾ ഒരു ഇന്ത്യൻ ഭക്ഷണശാലയിൽ  കയറി, തണുത്ത ബദാം പാൽ കുടിച്ചു; കൊറിക്കാനായി വറുത്ത അണ്ടിപരിപ്പും വാങ്ങിബില്ല് നോക്കിയപ്പോൾ  ഒരു  ഞെട്ടൽ  ശരീരത്തിലൂടെ  കടന്നുപോയി  കാശിന് കോഴി  ബിരിയാണി തിന്നാമായിരുന്നല്ലോ എന്ന് ചിന്തിച്ച്‌  കടയിലെ ബിരിയാണിയുടെ വില  വെറുതെ ഒന്ന് നോക്കി (ഈശ്വരാ!); രണ്ടാമതൊന്നു കൂടി നോക്കാനുള്ള ശക്തിയില്ലാഞ്ഞിട്ടു പെട്ടെന്ന് തന്നെ ഞാൻ എല്ലാവരെയും കൂട്ടി സ്ഥലം കാലിയാക്കി.

എമിറേറ്റ്സാണ് ഞങ്ങൾക്ക് യാത്ര ചെയ്യേണ്ട വിമാനം7:15 നു വിമാനത്തിൽ കയറി. വലിയ  വിമാനമായിരുന്നുനല്ല വീതിയുള്ള ഇരിപ്പിടങ്ങൾഒരു വരിയിൽ തന്നെ 10 പേർക്ക് ഇരിക്കാംടീവി കണ്ട ഉടനെ ഹെഡ്ഫോൺ ചെവിക്കു വച്ച് മോൾ കാർട്ടൂൺ സിനിമകൾ കാണാൻ തുടങ്ങിദുബായിയിൽ ചെന്നിറങ്ങും വരെ അവൾ അത് ഊരാൻ കൂട്ടാക്കിയില്ല. കൃത്യം 8  മണിക്ക് തന്നെ  വലിയ ചിറകുള്ള യന്ത്രപ്പക്ഷി ഞങ്ങളെയും വഹിച്ചു കൊണ്ട് അറബിക്കട-ലിനക്കരെയുള്ളഈന്തപ്പനയുടെ നാടായ ദുബായ് എന്ന  സ്വപ്നനഗരിയിലേക്ക് പറന്നു (സ്വപ്നമൊരു ചാക്ക്, അത് താങ്ങിയൊരു പോക്ക്...). ഞങ്ങളുടെ ആദ്യത്തെ വിദേശയാത്ര...!!!!


കുട്ടിക്കാലം മുതൽ തന്നെ എന്റെ കാതിലും മനസ്സിലും നിറഞ്ഞു നിന്നിരുന്ന നാട്,  അതായിരുന്നു ദുബായ്ഒരു പക്ഷെ ഇന്ത്യ എന്ന സ്വന്തം രാജ്യത്തെപ്പറ്റി കേൾക്കുന്നതിന് മുൻപ്തന്നെ ദുബായിയെ പറ്റി ഞാൻ കേട്ടിരിക്കണംഅങ്ങ് ദൂരെ എവിടെയോകടലിനുമപ്പുറത്ത്  മരുഭൂമിയിൽ ദുബായ് എന്ന ഒരു നാടുണ്ടെന്നും അവിടെ നിറയെ ഒട്ടകങ്ങളും ഈന്തപ്പഴവും ആണെന്നും കേട്ടിരുന്നു.മുതിർന്നാൽ എല്ലാവരും ജോലി തേടി ദുബായിലേക്ക് പോവുകയും കാശുകാരായി തിരിച്ചു വരുന്നതും ഞാൻ കുട്ടിക്കാലം മുതൽക്കേ കാണുന്നുണ്ടായിരുന്നുദുബായിയിൽ നിന്ന് വരുന്നവർക്ക് മാത്രമുണ്ടായിരുന്ന ഒരു പ്രത്യേക സുഗന്ധം ഞങ്ങൾ കുട്ടി-കൾക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. അവരുടെ ദേഹത്ത് തട്ടി കടന്നുപോകുന്ന ഇളംകാറ്റ് മണം ആവോളം ആവാഹിച്ച് ഞങ്ങളുടെ മൂക്കിലെത്തിക്കുമായിരുന്നു (ഹോ...എന്റെ സാറേ....). ഒരു കാലത്തു ജോലിയില്ലാതെ നിരാശരായി നടന്നിരുന്ന തലമുറയ്ക്ക് സത്യത്തിൽ  ഒരു അക്ഷയഖനിയായിരുന്നു  ദുബായ്കേരളത്തിലെ ഓലമേഞ്ഞതും ഓടുമേഞ്ഞതുമായ വീടുകൾ കോൺക്രീറ്റ് ഭവനങ്ങൾക്കു വഴിമാറിയതും കാടുകളും വയലുകളും കാവുകളും  കുളങ്ങളും ഒക്കെ കോൺക്രീറ്റ് വനങ്ങളായതിനും ഒരു പരിധി വരെ ദുബായിലെ കാശ്  നിമിത്തമായിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ് .
ഏതായാലും ദുബായിയെ പറ്റി എന്നും കേട്ടിട്ടുള്ള കഥകളൊക്കെ അത്ഭുതം പകരുന്നതാ-യിരുന്നു എന്നതാണ് സത്യംഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് ലോക-ത്തിനു മുന്നിൽ വിളിച്ചു പറയുന്ന തരത്തിലായിരുന്നു അവരുടെ ഓരോ പ്രവർത്തിയും  വളർച്ചയുംതന്നിലേക്കണയാനായി ലോകത്തിലെ ഓരോ രാജ്യങ്ങളിലുമുള്ള ജനങ്ങളെ  അവൾ മാടി മാടി വിളിച്ചുകൊണ്ടിരുന്നുകലവറയില്ലാത്ത തന്റെ സമ്പത്തും സുഖലോ-ലുപതയും അവൾ ലോകത്തിനു മുന്നിൽ തുറന്നു വച്ചു, ഒപ്പം നിറയെ തൊഴിലവസരങ്ങളും. ചെയ്യാൻ ഒരു തൊഴിലില്ലാതെ ജീവിതം ഒരു ചോദ്യചിഹ്നമായവർ വിളിയിൽ വശംവദരായി മണലാരണ്യത്തിലേക്ക് വിമാനം കയറി. അവരിൽ പലരുടെയും തലവര  മരുഭൂമി മായ്ച്ചുകളഞ്ഞു,അവരുടെ ജീവിതം സ്വർഗ്ഗതുല്യമായിഅവർ ദുബായിലും നാട്ടിലും  പൊന്നു വിളയിച്ചു.അവർ അവളെ കൂടുതൽ സുന്ദരിയാക്കി,തങ്ങളുടെ രാവുകളെ  ഉല്ലാസപ്രദ-മാക്കി മാറ്റി. അത് മറ്റു പലർക്കും പ്രചോദനമാവുകയും പിന്നെയും പിന്നെയും ആൾക്കാർ ഒറ്റയ്ക്കും കൂട്ടമായും അത്ഭുതനാട്ടിലേക്ക് പറന്നുകൊണ്ടിരുന്നു. എങ്കിലും മരുഭൂമിയിലെ കൊടുംചൂടേറ്റു വാടിയലേബർ ക്യാമ്പുകളിൽ നരകിക്കുന്ന, കുടുംബത്തെ ഒരു നോക്ക്  കാണാൻ കഴിയാതെ, ജീവിത പ്രാരാബ്ധങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന, ആട് ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും ഇവിടെയുണ്ട് എന്നത് ഒരു സത്യം തന്നെയാണ്

കുടുംബത്തിന്റെ നല്ല ഭാവി സ്വപ്നം കണ്ട്  മരുഭൂമിയിൽ വന്നിറങ്ങിയവരിൽ ചിലർ  ഭാഗ്യവും കഴിവും അധ്വാനവും കൊണ്ട് സ്വർണ്ണമാളികകൾ പണിതപ്പോൾ ഒരു വിഭാഗം  ആൾക്കാർ തങ്ങളുടെ ദാരിദ്ര്യത്തിൽ നിന്ന് കഷ്ടിച്ച് കര കയറിഎന്നാൽ വീടും നാടും  ഉപേക്ഷിച്ചു വന്നിട്ടും ഒന്നുമാവാതെ പണ്ട് കണ്ട സ്വപനങ്ങളോടൊപ്പം തങ്ങളുടെ ജീവിതവും  ഇവിടെ ഹോമിച്ചവരും ഉണ്ടാകും ഒരു പാട്എങ്കിലും ദുബായ് എന്ന് കേൾക്കുമ്പോൾ എല്ലാവരു-ടെയും മനസ്സിൽ തെളിയുന്നത് അംബരചുംബികളായ കെട്ടിടങ്ങളും ലോകത്തെ വിസ്മയിപ്പി-ക്കുന്ന കാഴ്ചകളും തേനൂറുന്ന ഈന്തപ്പഴങ്ങളും അവിടങ്ങളിൽ ഉല്ലസിക്കുന്ന ജീവിതങ്ങളും  തന്നെയാണ്അതുകൊണ്ടാണല്ലോ ലോകത്തിലെ നാനാജാതിമതസ്ഥരായ യുവാക്കൾ  പിന്നെയും പിന്നെയും  നഗരത്തിലേക്ക് ചേക്കേറാൻ കൊതിക്കുന്നത്.

ഏതായാലും ജീവിതത്തിൽ ഒരിക്കൽ പോലും  നഗരം എന്നെ മോഹിപ്പിച്ചിട്ടില്ല നഗര-ത്തിൽ വിയർപ്പൊഴുക്കി കിട്ടിയ കാശു കൊണ്ട് കൊട്ടാരമാളിക കെട്ടാമെന്നോ സമ്പാദ്യം  കെട്ടിപ്പടുക്കാമെന്നോ സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടുമില്ലപ്രലോഭനങ്ങളും ക്ഷണങ്ങളും ഉണ്ടായിട്ടുപോലുംഅപ്പോൾ പിന്നെ  യാത്രയുടെ ഉദ്ദേശ്യംകേട്ടറിഞ്ഞ നഗരത്തിനെ ഒന്ന് തൊട്ടറിയാൻകൂട്ടത്തിൽ വർഷങ്ങളായി ഇവിടെ ജീവിക്കുന്ന എന്റെ ഏട്ടന്മാരുടെയും മറ്റു  ബന്ധുക്കളുടെയും കൂടെ  ഇത്തിരി ദിവസം സന്തോഷത്തോടെ കഴിയാൻഅതിനു വേണ്ടി  മാത്രമാണീ യാത്ര സംഘടിപ്പിച്ചത്അതും പല തവണ മാറ്റിവെക്കേണ്ടിവന്നതിനു ശേഷം എന്നതും ഒരു സത്യം.

മണിക്കൂർ 50 മിനിറ്റ് വേണ്ടിവരും ദുബായിലെത്താൻ എന്നാണ് ആദ്യം അറിയിച്ചത്അതിനാൽ തന്നെ നേരം കളയാനായി മുന്നിലിരിക്കുന്ന സ്ക്രീനിൽ നിന്ന് നല്ല സിനിമ തിര-ഞ്ഞെടുത്തു കാണാൻ ഞാൻ തീരുമാനിച്ചുകുറച്ചു നേരത്തെ തിരച്ചിലിനുശേഷം 'രാമന്റെ  ഏദൻ തോട്ടംഎന്ന മലയാളചലച്ചിത്രം തിരഞ്ഞെടുത്തു കാണാൻ തുടങ്ങി.കാടിനെ സ്നേഹി-ക്കുന്നകാടിനെ വളർത്തുന്ന ഒരു രാമന്റെ കഥഭർത്താവിന്റെ സന്തോഷത്തിനായി തന്റെ ആഗ്രഹത്തിനെ കുഴിച്ചുമൂടി ജീവിതം തള്ളി നീക്കുന്ന നിസ്സഹായായ ഒരു നാഗരികയായി  മാറേണ്ടി വന്ന ഒരു വീട്ടമ്മഅവർക്കിടയിൽ അറിയാതെ വന്നു ചേരുന്ന അടുപ്പം അടുപ്പം തന്റെ സ്വപ്നസാക്ഷാൽക്കാരത്തിലേക്കു നീങ്ങാനും തന്നെ തിരിച്ചറിയാനും അവളെ  സഹായിക്കുന്നു എന്ന് വേണമെങ്കിൽ ലളിതമായി  സിനിമയെ വ്യാഖ്യാനിക്കാംഅതിനി-ടയിൽ ഭക്ഷണം വന്നുനല്ല സ്വാദുള്ള ഭക്ഷണമായിരുന്നു. അത് കഴിച്ചു കഴിഞ്ഞപ്പോഴേക്കും വയർ നിറഞ്ഞുഇടയ്ക്കു ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോൾ തൂവെള്ള നിറത്തിൽ മേഘങ്ങൾ ഒഴുകി നടക്കുന്നത് കണ്ടു, കണ്ണെത്താദൂരത്തോളം അവ പരന്നു കിടന്നിരുന്നു ഒരു കടലുപോലെ. അങ്ങ് താഴെ അഗാധതയിൽ നീലിമയാർന്ന അറബിക്കടലും മുകളിൽ വെണ്മേഘസാഗരവും.ഇതിനും മുകളിലൂടെയാണ് ഇപ്പോൾ ഞങ്ങൾ പറക്കുന്നത്, ഭൂനിരപ്പിൽ നിന്ന് 35000 അടി മുകളിൽ..!!! 

ഒരു സിനിമ കഴിഞ്ഞു അടുത്തത് കാണാൻ തുടങ്ങിഅത് പക്ഷെ കണ്ടു തീരുന്നതിന് മുൻപ്  തന്നെ ദുബായിലേക്ക് എത്താറായി എന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നുസിനിമ നിർത്തി  ജാലകത്തിലൂടെ പുറത്തേക്കു എത്തി നോക്കി. അങ്ങ് താഴെ ദീപപ്രഭയിൽ കുളിച്ചുകിടക്കുന്ന ദുബായ് എന്ന നഗരം കണ്ടപ്പോൾ ആകാശത്ത് ഒരായിരം നക്ഷത്രങ്ങൾ ഒരുമിച്ച് മിഴി തുറന്നത് പോലെയോ അല്ലെങ്കിൽ മഴക്കാലത്ത് മിന്നാമിന്നികൾ കൂട്ടം ചേർന്ന് മിന്നുന്നതുപോലെയോ ആണ് എനിക്ക്  തോന്നിയത്വൈദ്യുതിവെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന  കെട്ടിടങ്ങൾഅതിനിടയിൽ ഉറുമ്പുകളെ പോലെ നീങ്ങുന്ന വാഹനങ്ങൾ.കുട്ടിക്കാലത്ത്  രാത്രികാലങ്ങളിൽ മുറ്റത്ത് മലർന്നു കിടന്ന് മതിവരുവോളം നക്ഷത്രങ്ങളെ നോക്കാറുള്ളതുപോലെ, വിമാനം താഴെയെത്തുന്നത് വരെയും ഞാൻ കാഴ്ച കണ്ടു കൊണ്ടേയിരുന്നു. അത്രയ്ക്കും മനോഹരമായ ദൃശ്യമായിരുന്നു അത്; പ്രഥമദർശനത്തിൽ തന്നെ ഞാൻ അവളിൽ അനുരക്തനായോ..? (ഹേയ്..ഇല്ല..). ദൃശ്യം കണ്ടുകൊണ്ടിരി-ക്കുമ്പോഴും കാടിനെ സ്നേഹിക്കുന്ന രാമന്റെ കഥ മനസ്സിൽ നിന്ന് മായുന്നതേ ഇല്ലായിരുന്നു; ഒരു പക്ഷെ പച്ചപ്പും ഗ്രാമീണതയും മരങ്ങളും പുഴകളും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു തനി നാടൻ മനസ്സിന്റെ ഉടമയായത് കൊണ്ടായിരിക്കാം.

ആദ്യം പറഞ്ഞതിലും 25 മിനിറ്റ് മുൻപേ ഞങ്ങൾ ദുബായിൽ ഇറങ്ങി.സിനിമകളിലും  ടീവിയിലും മാത്രം കണ്ട ദുബായ് ഇതാ കൺമുൻപിൽ!!!ഓരോരോ നടപടി ക്രമങ്ങളും  പൂർത്തിയാക്കി പുറത്തിറങ്ങാൻ 1 മണിക്കൂർ സമയമെടുത്തുപെട്ടികളുമായി പുറത്തിറ-ങ്ങിയപ്പോൾ കുറച്ചകലെ നിന്നെ ചെറിയ ഏട്ടന്റെ കുടവയർ ഞാൻ തിരിച്ചറിഞ്ഞു,എന്റെ മൊട്ടത്തല അവനും കണ്ടു കാണും.അല്പസമയത്തിനകം മൂത്ത ചേട്ടനും അമ്മാവനും വന്നു. 2 കാറുകളിലുമായി പെട്ടികൾ എടുത്തുവച്ചു ഞങ്ങൾ പുറപ്പെട്ടുരണ്ടാമത്തെ ഏട്ടന്റെ വീട്ടി-ലേക്ക്ദുബായി നഗരത്തിലൂടെയുള്ള ഞങ്ങളുടെ ആദ്യ യാത്ര. രാത്രി ഏറെ വൈകിയിരുന്നെങ്കിലും ഉറങ്ങാതെ വിരുന്നുകാരെ  പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാരിയെ പോലെ ഈ ആതിഥേയയും ഞങ്ങളുടെ വരവിനായി ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി.


12 മണി കഴിഞ്ഞാണ് ഞങ്ങൾ ഷാർജയിലെവീട്ടിലെത്തിയത്അവിടെ മച്ചുനിയന്മാർ പലരും കാത്തുനിൽക്കുന്നുണ്ടായിരുന്നു.കെട്ടിപ്പിടിച്ചും കൈ കൊടുത്തും സന്തോഷപ്രകടനം  നടത്തി.എല്ലാവരും ദുബായിലേക്ക് സ്വാഗതം ചെയ്തു.കുറെയേറെ സമയം നാട്ടിലെയും അവിടു-ത്തെയും കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നുകുട്ടികൾ  മൂവരും  ഇതിനകം കൂട്ടായി കഴി-ഞ്ഞിരുന്നുഅതിനാൽ അവർ ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നത് (തിരിച്ചു നാട്ടിലേക്കു വരുന്നത് വരെ  ശീലം അങ്ങനെ തന്നെ തുടർന്നു). 2 മണി കഴിഞ്ഞാണ് കിടക്കാൻ പോയത്. വ്യാഴാഴ്ച്ചരാത്രികളിൽ ഇവിടുത്തുകാരുടെ ഉറങ്ങാനുള്ള സമയം അതാണെന്ന് മനസ്സിലായി. ഈന്തപ്പനകളെ തഴുകിവരുന്ന കാറ്റിന്റെ താരാട്ടിൽ അലിഞ്ഞുചേർന്ന് ദുബായിലെ ആദ്യരാവിൽ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.   

2 . ഒന്നാം ദിനം: വർണ്ണകാഴ്ചയിൽ അലിഞ്ഞു ചേർന്ന രാവ്.....



യാത്രാക്ഷീണം ഉണ്ടായിരുന്നെങ്കിലും സ്ഥലം മാറിയതിനാലാകാം രാവിലെ നേരത്തെ  ഉണർന്നുഞങ്ങൾ മാത്രമേ ഉണർന്നിരുന്നുള്ളൂവേറെയാരും എഴുന്നേറ്റിട്ടില്ലഅതിനാൽ തന്നെഅവർ ഉണരുന്നത് വരെ ജനാലയിൽ കൂടി പുറത്തേക്കു നോക്കി ഷാർജയുടെ ഭംഗി  ആസ്വദിച്ചുവലിയ കെട്ടിടങ്ങൾഭംഗിയായി നിർത്തി വച്ചിരിക്കുന്ന വാഹനങ്ങൾ, വൃത്തിയുള്ള വഴികളും റോഡും അങ്ങിനെയങ്ങിനെഇന്ന് വെള്ളിയാഴ്ചയായതിനാൽ  എല്ലാവർക്കും അവധിയാണ്തറവാട് കുറിയുള്ളതിനാൽ (ചിട്ടി) അങ്ങോട്ടേക്ക് പോകാമെന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നുഅടുത്തുള്ള ഹോട്ടലിൽ നിന്ന് വരുത്തിച്ച ഉപ്പുമാവ് കഴിച്ചു 10  മണിയോടെ വീട്ടിൽ നിന്നിറങ്ങിഷാർജയുടെ തൊട്ടടുത്തുള്ള എമിറേറ്റ് ആയ അജ്മാനിലേ-ക്കാണ് യാത്രവീതിയേറിയ റോഡും വലിയ കെട്ടിടങ്ങളും വരി വരിയായി നിൽക്കുന്ന ഈന്ത-പ്പനകളും കണ്ടു കൊണ്ടാണ് യാത്ര (പഴങ്ങൾ ഉണ്ടായാൽ ഈ മരങ്ങളിൽ നിന്ന് ആർക്കുവേണമെങ്കിലും പറിച്ചു തിന്നാവുന്നതാണ്. ജൂലൈമാസത്തിലാണ് അവ പഴുക്കാൻ തുടങ്ങുന്നത്).  റോഡിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ജനങ്ങൾ. ഹോൺ അടിക്കാതെയും വാഹന-ങ്ങൾ ഓടിക്കാൻ കഴിയുമെന്ന് നമുക്കിവിടെ വന്നാൽ മനസ്സിലാകും. പ്രധാന റോഡുകൾ 3  വരിയാണ്കൂടാതെ നടന്നു പോകാനുള്ള വഴി വേറെയുംറോഡിൽ നിന്നും കുറച്ചു മാറിയാണ്കെട്ടിടങ്ങൾ പണിതിരിക്കുന്നത്അല്ലാതെ നമ്മുടെ നാട്ടിലെ പോലെ റോഡിലേക്ക് തള്ളി  നിൽക്കുന്ന കെട്ടിടങ്ങൾ അല്ല ഇവിടെവൃത്തിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്  നാട്.വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിനോട് ചേർന്നുള്ള ഒരു പാട് മേൽപ്പാലങ്ങളും  ഒക്കെ കൂടി ഇവിടെ ജീവിക്കുന്നവരെ കൂടി അമ്പരപ്പിക്കുന്ന വഴികളാണ്അറിയാതെ റോഡ്  ഒന്നു മാറിയാൽ ഒരു പാട് ചുറ്റി വളഞ്ഞു മാത്രമേ വീണ്ടും കൃത്യസ്ഥലത്തേക്കെത്താൻ കഴിയൂ.  അവധിയായതിനാലാകാം എവിടെയും അഭൂതപൂർവ്വമായ ഒരു തിരക്കനുഭവപ്പെട്ടില്ലഏകദേശം മുക്കാൽ മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം അജ്മാനിലെ സജിയേട്ടന്റെ വീട്ടിൽ എത്തിച്ചേർന്നുബന്ധുക്കളായ കുറച്ചു പേർ അവിടെ ഉണ്ടായിരുന്നുപിന്നെയും കുറച്ചു പേർ  വന്നുഎല്ലാവരും ചിരിച്ച് കെട്ടിപിടിച്ചു സന്തോഷവും സ്നേഹവും പ്രകടിപ്പിച്ചുകുശലാ-ന്വേഷണം നടത്തിപലർക്കും എന്റെ വരവിനെ പറ്റി അറിയാമായിരുന്നെങ്കിലും ചിലർ-ക്കെങ്കിലും എന്റെ സാന്നിധ്യം ഒരു അപ്രതീക്ഷിതസംഭവമായിരുന്നുഒരു 2 മണിക്കൂ-റെങ്കിലും അവിടെ ചിലവഴിച്ചിട്ടുണ്ടാകുംഅതിനിടയിൽ എന്നെ തേടി അവിടങ്ങളിൽ  താമസിക്കുന്ന പലരുടെയും ഫോൺ വിളികൾ എത്തികുറി കഴിഞ്ഞു 10  മിനുട്ട് തറവാട്  കാര്യചർച്ചസജിയേട്ടനാണ് ദുബായ് കമ്മിറ്റിയിലെ സെക്രട്ടറി. ബാംഗ്ലൂർ കമ്മിറ്റിയിലെ സെക്രട്ടറിയായതിനാൽ എന്നെയും അതിൽ ഉൾപ്പെടുത്തി.

ഉച്ചയോടെ തിരിച്ചു വീട്ടിലെത്തിചെറിയ ഏട്ടന്റെ രണ്ടാമത്തെ മോളുടെ ജന്മദിനമായിരുന്നു ഇന്നലെഅതിന്റെ ആഘോഷം ചെറുതായ രീതിയിൽ ഇന്ന് നടത്താൻ തീരുമാനിച്ചിരുന്നു.  വീടാകെ ബലൂണുകളെ കൊണ്ട് അലങ്കരിച്ചുകേക്ക് വരാൻ പ്രതീക്ഷിച്ചതിലും കൂടുതൽ  സമയം എടുത്തു,അതിനാൽ തന്നെ ഭക്ഷണം കഴിക്കാനും വൈകി. എല്ലാം കഴിഞ്ഞു മണി-യോടെ ദുബായിലെ ആദ്യ കാഴ്ച കാണാനായി പുറപ്പെട്ടുകുട്ടികളടക്കം പത്തുപന്ത്രണ്ട് പേരു-ണ്ടായിരുന്നു. 2 കാറുകളിലായിട്ടാണ് യാത്രകുറച്ചു ദൂരം ചെന്നപ്പോൾ വലത്തോട്ട് കൈ ചൂണ്ടി ഏട്ടൻ പറഞ്ഞു, 'ആ കാണുന്നതാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം' എന്ന്സച്ചിൻ തന്റെ ബാറ്റു കൊണ്ട് കവിത രചിച്ചഇന്ത്യൻ ക്രിക്കറ്റിനു ഒരു പാട് ത്രസിപ്പിക്കുന്ന വിജയങ്ങൾ സമ്മാനിച്ച ഷാർജയിലെ പ്രശസ്തമായ ആ ക്രിക്കറ്റ് സ്റ്റേഡിയത്തെ ഞാൻ കണ്ണ് കൊണ്ടൊന്നുഴിഞ്ഞു.  അതുംകഴിഞ്ഞു കുറച്ചു ദൂരം പോയപ്പോൾ പെട്ടെന്ന് വല്ലാത്ത ഒരു നാറ്റം മൂക്കിലേക്കോടിയെത്തി.  എന്താണ് എന്നറിയാൻ ചുറ്റും നോക്കിയപ്പോൾപുറത്തു കാണുന്ന പ്ലാന്റ് കാണിച്ചു തന്ന് ഏട്ടൻപറഞ്ഞുഅഴുക്കു വെള്ളം ശുദ്ധീകരിക്കുന്ന ഇടമാണിതെന്നും അതിനാലാണ്  നാറ്റമെന്നും.മരുഭൂമിയായതിനാൽ വെള്ളം പാഴാക്കി കളയാതെ ഉപയോഗിക്കുന്ന അവരുടെ  പ്രവർത്തി എനിക്ക് വല്ലാതെ ഇഷ്ടമായിനാറ്റം ഇഷ്ടപ്പെട്ടില്ലെങ്കിലുംഷാർജയിൽ നിന്നും ദുബായിലേക്ക്  കടന്നപ്പോൾ റോഡുകൾ വലുതാകാൻ തുടങ്ങികൂടുതൽ കൂടുതൽ മേൽപ്പാലങ്ങൾ കാണ-പ്പെട്ടുറോഡുകളിലെ തിരക്ക് കൂടാനും തുടങ്ങിഒരു മണിക്കൂറിലേറെ സമയമെടുത്തു  ലക്ഷ്യ സ്ഥാനത്തെത്താൻ



കാണികൾ ഒരുപാടുണ്ടെന്ന് കാർ പാർക്ക് ചെയ്ത് ഗ്ലോബൽ വില്ലേജിലേക്കുനടക്കുമ്പോൾ തന്നെ മനസ്സിലായി. ടിക്കറ്റ് എടുത്തു ഗേറ്റിലേക്ക് നീങ്ങി. പ്രവേശനകവാടത്തിൽ നല്ല തിരക്കുണ്ടായിരുന്നു പക്ഷെ ഇത് പതിവിലും കുറവാണ് എന്നാരോ പറഞ്ഞുവർണ്ണപ്രഭയാൽ കുളിച്ചു  നിൽക്കുന്ന പ്രവേശനകവാടം കടന്നു മുന്നോട്ടു നീങ്ങികവാടം പോലും ഉണ്ടാക്കിയിരി-ക്കുന്നതു വളരെ മനോഹരമായാണ്അകത്ത് ലോകത്തിലെ അത്ഭുത സൃഷ്ടികളുടെ കുഞ്ഞു കുഞ്ഞു മാതൃകകൾ ഉണ്ടാക്കി വച്ചിരുന്നു, ഈഫൽ ഗോപുരവും പിസ്സാ ഗോപുരവും പിരമിഡും എന്തിനേറെ പറയുന്നു നമ്മുടെ താജ്‌മഹൽ വരെ അക്കൂട്ടത്തിൽ പെടും. അതൊക്കെ കാണാനും മുന്നിൽ നിന്ന് ഫോട്ടോ എടുക്കാനും ആൾക്കാർ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. അമ്പതിലധികം രാജ്യങ്ങളുടെ പവലിയൻ ഉണ്ടിവിടെലോകപ്രശസ്തമായദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലമാണിവിടം ദിവസങ്ങളിൽ ലോക- ത്തിന്റ്റെ നാനാഭാഗത്തു നിന്നും ജനങ്ങൾ ഇവിടെ ഒഴുകിയെത്തും.ഓരോ പവലിയന്റെ  അകത്തും അതാതു രാജ്യത്തിൽ നിർമ്മിക്കുന്ന വസ്തുക്കളുടെ വിൽപ്പനയാണ്ഓരോ  പവലിയനും തികച്ചും വ്യത്യസ്തമായാണ് ഉണ്ടാക്കിയിട്ടിരിക്കുന്നത്വൈദ്യുതപ്രഭയിൽ കുളിച്ചുനിൽക്കുന്ന  കെട്ടിടങ്ങൾ കണ്ണിനു നല്ല വിരുന്നായിരുന്നുഓരോ രാജ്യത്തിന്റേയും  സംസ്കാരം വിളിച്ചോതുന്ന തരത്തിലാണ് പവലിയനുകൾ ഉണ്ടാക്കിയിരിക്കുന്നത്അത്  ആസ്വദിച്ചും തമാശകൾ പറഞ്ഞും  വലിയ ആൾക്കൂട്ടത്തിലേക്കു ഞങ്ങളും അലിഞ്ഞു  ചേർന്നുചില പവലിയനുകളുടെ അകത്തു കയറി അവിടെ വിൽക്കാൻ വച്ചിരിക്കുന്ന  സാധനങ്ങൾ നോക്കിക്കണ്ടു, പക്ഷെ ഒന്നും വാങ്ങാൻ നിന്നില്ലവളരെ വലിയ 
മൈദാനമാണിത്ഒരറ്റത്ത് സാഹസികത നിറഞ്ഞ കളികൾ നടക്കുന്നുണ്ട്ഒരു വലിയ അച്ചു-തണ്ടിൽ കറങ്ങി കറങ്ങി മുകളിലേക്ക് പോകുന്ന കസേരകൾ കണ്ണടച്ച് തുറക്കും മുൻപ് താഴേക്ക് പതിക്കുന്ന കാഴ്ച. അത് കണ്ടപ്പോൾ തന്നെ എന്റെ ശരീരമാകെ ഒരു വിറയൽ പടർന്നു കയറി. ഇത് പോലെ ഹൃദയം നിലച്ചു പോകുന്ന തരത്തിലുള്ള ഒരു പാട് വിനോദങ്ങൾ മൈതാനത്തിന്റെ ഒരു ഭാഗത്തായി അരങ്ങേറുന്നുണ്ടായിരുന്നുചായ കുടിച്ചും കടല  കൊറിച്ചും ഫോട്ടോകൾ എടുത്തും തമാശകൾ പറഞ്ഞും പതുക്കെ ഞങ്ങൾ മുന്നോട്ടു നീങ്ങികുട്ടികളുടെ മേൽ പ്രത്യേകം കണ്ണ് വച്ചിരുന്നുഅറിയാതെ കൂട്ടം തെറ്റിയാൽ തിരിച്ചു കിട്ടാൻ പോലും വിഷമമായിരിക്കുംഅത്രയ്ക്കാണ്‌ ജനങ്ങളുടെ ഒഴുക്ക്അവിടെ ഇല്ലാത്ത രാജ്യക്കാ-രുണ്ടാവില്ലലെബനീസ്,ഫിലിപ്പൈൻസ്യൂറോപ്യൻസ്അറബികൾറഷ്യൻസ്ഇന്ത്യൻസ്  അങ്ങിനെ എല്ലാവരുമുണ്ട്അതിനിടയിൽ പല തവണ മലയാളികളെ കണ്ടു മുട്ടി; അതിൽ തന്നെ മലബാറികളും കൊച്ചിക്കാരും തിരുവിതാംകൂറുകാരും ഒക്കെയുണ്ടെന്ന് സംസാരങ്ങളി നിന്ന് മനസ്സിലായിഅല്ലെങ്കിൽ തന്നെ നമ്മളില്ലാത്ത സ്ഥലങ്ങളില്ലല്ലോ.  
മൈതാനത്തിന്റെ ഒരറ്റത്തായി വിനോദങ്ങൾ നടക്കുന്നതിനടുത്തായി ഒരു ചെറിയ അരുവി പോലെ ഉണ്ടാക്കിയിട്ടുണ്ട്, പലരും അതിൽ ബോട്ടിംഗ് ചെയ്യുന്നുണ്ടായിരുന്നു


കാഴ്ചകൾ ഓരോന്നായി കണ്ടു കണ്ടു  ഒടുവിൽ ഞങ്ങൾ ഇന്ത്യയുടെ പവലിയന്റെ മുന്നിൽ
ചെന്നെത്തിഅശോകചക്രവും ദേശീയ പതാകയും ചെങ്കോട്ടയും ഒക്കെ ചേർന്ന് പ്രൗഢ-ഗംഭീരമായ നിർമ്മിതിയായിരുന്നു അത്കടും വർണ്ണങ്ങളിൽ തിളങ്ങി നിൽക്കുന്ന  പവലിയന് തൃശ്ശൂർപ്പൂരത്തിൽ തിടമ്പെടുത്തു നിൽക്കുന്ന ഒരു കൊമ്പന്റെ തലയെടുപ്പു-ണ്ടായിരുന്നുപവലിയനിൽ കയറി ഓരോ കടകളും വിശദമായി നോക്കിക്കണ്ടുകാശ്മീരി  ഷാളും രാജസ്ഥാനി കുപ്പായവും അടക്കം ഓരോ സംസ്ഥാനത്തിന്റെയും തനിമയും  സംസ്കാരവും വിളിച്ചോതുന്ന വസ്തുക്കൾ  അവിടെ  വിൽപ്പനയ്ക്കായി നിരത്തി  വച്ചിട്ടുണ്ടായിരുന്നുഅതിനിടയിൽ ആകാശത്തു പൊട്ടി വിരിഞ്ഞ വർണ്ണ വിസ്മയങ്ങൾ നോക്കി കുറച്ചു  സമയം നിന്നുപല വർണ്ണത്തിലും രൂപത്തിലും വലുപ്പത്തിലും പൊട്ടി വിരിഞ്ഞ  കരി-മരുന്നു വിസ്മയത്തിന് ശബ്ദം തീരെ കുറവായിരുന്നു (അതോ ഇനി കേൾക്കാത്തതിനാലാണോ എന്നറിയില്ല)ഏകദേശം 3 മണിക്കൂർ നേരം ഗ്ലോബൽ വില്ലേജിൽ ചിലവഴിച്ചതിനു ശേഷം  ഞങ്ങൾ പുറത്തിറങ്ങിനേരം  രാത്രിയായിആളുകൾ കൂട്ടം കൂട്ടമായി താവളങ്ങളിലേക്ക്  മടങ്ങാൻ തുടങ്ങിയിരിക്കുന്നുഞങ്ങളും യാത്ര പറഞ്ഞ് പിരിഞ്ഞ് അവരവരുടെ വീടുകളി-ലേക്ക് മടങ്ങി. വീട്ടിലെത്തുമ്പോഴേക്കും അനിയന്മാരും അനിയത്തിമാരും മരുമക്കളുമൊക്കെ (രശ്മി,അമ്മു, നിധിൻ, രോഹിത് തുടങ്ങിയവർ) ഞങ്ങൾ വന്നതറിഞ്ഞ് കാണാൻ വന്നിരുന്നു. പലരും ദൂരെയാണ് താമസം (ദുബായിലും അബുദാബിയിലും ഒക്കെയായി). എല്ലാവരും കണ്ടതിന്റെ സന്തോഷം പങ്കുവച്ചു . സംസാരത്തിന്റെ ഇടയിലൂടെ ഭക്ഷണവുംകഴിഞ്ഞു. ഏറെ വൈകിയാണ് അവരൊക്കെ തിരിച്ചു പോയത്. അവർ പോയതിനുശേഷവും ബാക്കിയുള്ളവരുമായി സംസാരിച്ചിരുന്നു.ഇന്നും ഉറങ്ങാൻ കിടന്നത് രണ്ടര കഴിഞ്ഞാണ്.
ഗ്ലോബൽ വില്ലേജിൽ കണ്ട മനോഹരങ്ങളായ കാഴ്ചകളൊക്കെ മനസ്സിൽ  വീണ്ടും വീണ്ടും  മിന്നിമറഞ്ഞു കൊണ്ടിരുന്നുഅതിനിടയിൽ അറിയാതെ നിദ്രാദേവി എന്നെ തലോടി കടന്നുപോയി.

                                                                                                                                                               തുടരും...

        

6 അഭിപ്രായങ്ങൾ:

  1. ഗംഭീരം ! കുഞ്ഞെഴുത്തുകളിലടംഗിയ ലാളിത്യം പ്റശംസയറ്ഹിക്കുന്നു.
    ഇത്റയും നല്ല ഒരെഴുത്ത്കാരനെ നമുക്കിടയിലുണ്ടെന്ന് അറിഞ്ഞപ്പോളെന്തെന്നില്ലാത്ത സന്തോഷവുമുണ്ടായി.
    മത്സ്യബന്ധനം ഉപജീവനമാക്കിയുരുന്ന ഒരു ഗോത്റ വറ്ഗ്ഗം ആധുനിക ലോകത്തിന്റെ എല്ലാ ആഡംബരംഗളെയും കൈപ്പിടിയിലൊതുക്കിയ ചരിത്റസംഗ്രഹത്തെപ്പോലും അജിത് ഈ യാത്റാവിവരണത്തിലൂടെ അനാവരണം ചെയ്തതിലൂടെ ഒരെഴുത്തുകാരനാകാനുള്ള എല്ലാ പക്വതയും മുന്നൊരുക്കവും ഉണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു. Go ahead and all the best !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പാട് സന്തോഷമായി മോഹനേട്ടാ നിങ്ങളുടെ നല്ല വാക്കുകൾ കേട്ടപ്പോൾ. ഇത് വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിന് പ്രത്യേക നന്ദി. ഇതുപോലുള്ള വാക്കുകളാണ് പിന്നെയും എഴുതാനുള്ള ഊർജ്ജം തരുന്നത്. ഇനിയും അഭിപ്രായങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു, അത് അനുകൂലമായാലും വിമർശനമായാലും ഒരേ മനസ്സോടെ ഞാൻ സ്വീകരിക്കുന്നതായിരിക്കും...

      ഇല്ലാതാക്കൂ
  2. അജിത്, സമയമെടുത്ത് വിശദമായിത്തന്നെ വായിച്ചു തീർത്തു. എഴുത്തിനൊപ്പം സഞ്ചരിച്ചതുപോലെ തോന്നി :-) ഈ പ്രയത്നത്തിന് അഭിനന്ദനങ്ങൾ. കൂടുതൽ യാത്രകൾ ചെയ്യാനും, കൂടുതൽ മനോഹരമായ യാത്രാനുഭവങ്ങൾ എഴുതാനും സാധിക്കട്ടെ എന്നാശംസിക്കുന്നു.

    എഡിറ്റിങ്ങിൽ അൽപ്പംകൂടി ശ്രദ്ധിച്ച് ആവർത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങൾ (ഉദാ: ഭക്ഷണം കഴിച്ചത്) ഒഴിവാക്കിയാൽ കുറച്ചുകൂടി ആസ്വാദ്യകരമാക്കാം. പോസ്റ്റിന്റെ വലുപ്പം കുറക്കാനും അത് സഹായിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മഹേഷ്..വളരെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിൽ സന്തോഷം. ചില കാര്യങ്ങൾ ആവർത്തിക്കുന്നു എന്നത്
      സത്യം തന്നെയാണ്. യാത്രാവിവരണത്തിന്റെ ദൈർഘ്യം കൂടിയതിനാൽ എഡിറ്റിംഗിൽ ചില പാളിച്ചകൾ ഉണ്ടായി എന്നത് സത്യം തന്നെയാണ്. നിങ്ങളുടെയൊക്കെ അഭിപ്രായം പരിഗണിച്ചു കുറെ മാറ്റങ്ങൾ ഞാൻ വരുത്തിയിട്ടുണ്ട്. സമയക്കുറവിനാൽ എല്ലാം ചെയ്യാം പറ്റിയോ എന്ന് സംശയമാണ്. എങ്കിലും ഇനിയുള്ള എഴുത്തുകളിൽ തീർച്ചയായും ഈ അഭിപ്രായം ഞാൻ പരിഗണിക്കുന്നതായിരിക്കും.

      ഇല്ലാതാക്കൂ
  3. Good Narration. ബാക്കിയും കൂടി വായിക്കട്ടെ. പിന്നെ , thank you for choosing Emirates :D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ജയാ..തീർച്ചയായും മുഴുവനായി വായിക്കുക, അഭിപ്രായത്തിനായി കാത്തിരിക്കുന്നു...എമിറേറ്റ്സ് ഒരു സംഭവം തന്നെയാണ്..തിരിച്ചു വന്നത് ഇൻഡിഗോ ആയതിനാൽ ശരിക്കും ആ വ്യത്യാസം ഞങ്ങൾ അറിഞ്ഞു...

      ഇല്ലാതാക്കൂ